ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വറ്റല്‍മുളക് വിലയില്‍ രണ്ടാഴ്ച കൊണ്ട് 50 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് ചുവന്ന മുളകിന്റെ (വറ്റല് മുളക്) വിലയില് രണ്ടാഴ്ച കൊണ്ട് 50 രൂപയുടെ വര്ധന. കിലോയ്ക്ക് 290 രൂപയായിരുന്ന ചില്ലറ വില നിലവില് 340 രൂപയാണ്.

ചിലയിടങ്ങളില് വില 349-350 രൂപ വരെയാണ്. ഒരു വര്ഷം മുന്പ് ഏതാണ്ട് 110 രൂപ നിലവാരത്തിലായിരുന്നു വില. ആ നിലയില് നിന്ന് രണ്ട് മടങ്ങ് വര്ധനയാണ് ഒരു വര്ഷംകൊണ്ട് ഉണ്ടായത്.

ഉയര്ന്ന ഗുണനിലവാരമുള്ള വറ്റല്മുളകിന് മൊത്തവില 225 രൂപ മുതല് 320 രൂപ വരെയാണ്. ചില്ലറ വില്പനയ്ക്കായി പോകുന്ന വറ്റല് മുളകിന്റെ മൊത്തവില്പന വില 290 രൂപയും. ഉണക്കിയ പിരിയന് മുളകിനും വില ഗണ്യമായി കൂടിയിട്ടുണ്ട്.

കേരളത്തിലേക്ക് കൂടുതലായും മുളകെത്തുന്നത് ആന്ധ്രയില് നിന്നാണ്. ആന്ധ്രയില് കഴിഞ്ഞ സീസണില് ഉത്പാദിപ്പിച്ച മുളകിന്റെ സ്റ്റോക്ക് ഇല്ലാത്തതാണ് വില ഉയരാന് കാരണമായി വ്യാപാരികള് പറയുന്നത്.

മുളകിന്റെ കയറ്റുമതി ഉയര്ന്നതും വില കൂടാന് കാരണമായി. സാധാരണ ഒരു സീസണില് 52 ലക്ഷം ചാക്ക് മുതല് 70 ലക്ഷം ചാക്ക് വരെ സ്റ്റോക്ക് ഉണ്ടാകും. ഇതിലുണ്ടായ കുറവാണ് വിലക്കയറ്റത്തിനു കാരണം. മഴമൂലമുണ്ടായ കൃഷിനാശം സ്റ്റോക്ക് കുറയാന് കാരണമായിട്ടുണ്ടെന്നും വ്യാപാരികള് പറയുന്നു.

ഇപ്പോള് ആന്ധ്രയില് മുളകിന്റെ സീസണ് തുടങ്ങേണ്ട സമയമാണ്. ജനുവരി-ഫെബ്രുവരി കാലയളവില് മുളക് ഗോഡൗണില് സ്റ്റോക്ക് ചെയ്യാനും തുടങ്ങും. എന്നാല്, സീസണ് വൈകിയാല് വില വീണ്ടും ഉയരും.

X
Top