Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

അദാനി പവറിന്റെ ലാഭത്തിൽ കുത്തനെ ഇടിവ്

അഹമ്മദാബാദ്: അദാനി ഗ്രൂപ്പിന് കീഴിലെ പ്രധാന കമ്പനികളിലൊന്നായ അദാനി പവറിൻ്റെ അറ്റാദായത്തിൽ വൻ ഇടിവ്. 2025 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദഫല റിപ്പോ‍ർട്ട് അനുസരിച്ച് അറ്റാദായം 50 ശതമാനം കുറഞ്ഞു. മുൻവർഷം ഇതേ കാലയളവിൽ 6,594.17 കോടി രൂപയായിരുന്ന അറ്റാദായം 3,298 കോടി രൂപയായാണ് കുറഞ്ഞത്. അതേസമയം കമ്പനിയുടെ പ്രവർത്തന വരുമാനം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 12,991 കോടി രൂപയിൽ നിന്ന് മൂന്ന് ശതമാനം വർധിച്ച് 13,339 കോടി രൂപയിലെത്തി.

മുൻവർഷവുമായി താരതമ്യം ചെയ്യുമ്പോൾ 2024 സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ വരുമാനവും കുറവാണ്. മുൻ സാമ്പത്തിക വർഷം ആദ്യപകുതിയിൽ  9,278 കോടി രൂപയിൽ നിന്ന് ഈ സാമ്പത്തിക വർഷത്തിൻ്റെ ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ വരുമാനം കുറഞ്ഞതായി കമ്പനി വ്യക്തമാക്കി. എന്നാൽ അദാനി പവർ വളർച്ചയുടെ അടുത്ത ഘട്ടത്തിലാണെന്ന് കമ്പനി സിഇഒ എസ്. ബി. ഖ്യാലിയ പറഞ്ഞു. വിവിധ താപവൈദ്യുതി നിലയങ്ങളുടെ പ്രവർത്തന ശേഷി കമ്പനി ഉയ‍ർത്തുന്നുണ്ട്. വിപുലീകരണ പ്രവർത്തനങ്ങൾ നേട്ടമാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

X
Top