കൊച്ചി: പ്രമുഖ അസറ്റ് മാനേജ്മന്റ് കമ്പനിയായ ഡിഎസ്പി മുച്വല്‍ ഫണ്ട്(DSP Mutual Fund) രാജ്യത്തെ ആദ്യ നിഫ്റ്റി ടോപ് 10 ഈക്വല്‍ വെയ്റ്റ് ഇന്‍ഡക്‌സ് ഫണ്ടും ഇറ്റിഎഫും അവതരിപ്പിച്ചു.
ഇത് നിഫ്റ്റിയിലെ മികച്ച 10 ഇന്ത്യന്‍ കമ്പനികളിലെ ഓഹരികളുടെ വിപണി മൂല്യമനുസരിച്ച് തുല്യമായി നിക്ഷേപിക്കാന്‍ സഹായിക്കും.
നിക്ഷേപകര്‍ക്ക് ഈ മാസം 16 മുതല്‍ 30 വരെ ഓഹരികള്‍ വാങ്ങാവുന്നതാണ്.
നിഫ്റ്റി 50, നിഫ്റ്റി 500 എന്നിവയുമായി താരതമ്യപ്പെടുത്തി കൃത്യമായ മൂല്യനിര്‍ണ്ണയം നടത്തി അനുയോജ്യമായ നിക്ഷേപങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച റിട്ടേണ്‍ ഉറപ്പാക്കാന്‍ ഡിഎസ്പി നിഫ്റ്റി ടോപ്പ് 10 ഇക്വല്‍ വെയ്റ്റ് ഇന്‍ഡക്‌സ് ഫണ്ടും ഇടിഎഫും സഹായകമാകും.