
മുംബൈ: ഡിഎസ്പി ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിൽ (ഇടിഎഫ്) നിക്ഷേപിക്കുന്ന സ്കീമായ ഡിഎസ്പി ഗോൾഡ് ഇടിഎഫ് ഫണ്ട് (സ്‌കീം) ആരംഭിച്ചതായി ഡിഎസ്പി മ്യൂച്വൽ ഫണ്ട് പ്രഖ്യാപിച്ചു. സാധാരണ മ്യൂച്വൽ ഫണ്ട് സ്കീം പോലെ, എളുപ്പത്തിൽ വ്യാപാരം ചെയ്യാനുള്ള സ്വാതന്ത്ര്യത്തോടെ, നിക്ഷേപകർക്ക് സ്വർണ്ണത്തിൽ നിക്ഷേപിക്കാനുള്ള സൗകര്യപ്രദമായ മാർഗം ഈ സ്കീം വാഗ്ദാനം ചെയ്യുന്നു.
ഡിഎസ്പി ഗോൾഡ് ഇടിഎഫ് ഫണ്ടിന്റെ പുതിയ ഫണ്ട് ഓഫർ 2023 നവംബർ 3ന് സബ്‌സ്‌ക്രിപ്‌ഷനായി തുറക്കുകയും 2023 നവംബർ 10ന് അവസാനിക്കുകയും ചെയ്യുന്നു. ഈ സ്‌കീം ഘടന പോർട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാനും ക്രമാനുഗതമായി സ്വർണം ശേഖരിക്കാനും, സൗകര്യപ്രദമായ മാർഗം അവതരിപ്പിക്കുന്നു,” ഡിഎസ്പി മ്യൂച്വൽ ഫണ്ടിന്റെ ഇൻവെസ്റ്റ്മെന്റ് ആൻഡ് പ്രോഡക്റ്റ് ഹെഡ് അനിൽ ഗെലാനി പറയുന്നു.
സ്വർണം പോർട്ട്‌ഫോളിയോയിൽ സൂക്ഷിക്കുന്നത് ഒരാളുടെ നിക്ഷേപ യാത്ര സുഗമമാക്കാൻ സഹായിക്കുന്നു, കാരണം സ്വർണം ഒരു അസറ്റ് ക്ലാസാണ്, അതിന്റെ വില സാധാരണയായി മറ്റ് അസറ്റ് ക്ലാസുകളിൽ നിന്ന് വ്യത്യസ്തമായ ദിശയിലേക്ക് നീങ്ങുന്നു.
ഒരാളുടെ പോർട്ട്‌ഫോളിയോയിൽ സ്വർണം ഉണ്ടായിരിക്കുന്നത് നിക്ഷേപകരെ അവരുടെ പോർട്ട്‌ഫോളിയോകൾ വൈവിധ്യവത്കരിക്കാൻ സഹായിക്കുന്നു.