ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് തുടക്കം

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (ഡിഎസ്എഫ്) ആവേശത്തുടക്കം. ഇനി 46 നാൾ നീളുന്ന ഷോപ്പിങ് പൂരം.

എമിറേറ്റിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഷോപ്പിങ് ഫെസ്റ്റിവൽ ലോട്ടറിയുടെ വിൽപനയും തുടങ്ങി. വിലക്കുറവിനു പുറമേ കോടി കണക്കിന് രൂപയുടെ ഭാഗ്യ സമ്മാനങ്ങളും നേടാം എന്നതാണ് മുഖ്യ ആകർഷണം.

ഒപ്പം വെടിക്കെട്ടും ഡ്രോൺ ഷോയും ലോകോത്തര കലാകാരന്മാരുടെ പ്രകടനങ്ങളും ആസ്വദിക്കാം. എമിറേറ്റിലെ ജ്വല്ലറികൾ ഡിഎസ്എഫ് ഓഫറുകൾ പ്രഖ്യാപിച്ചു. 100 കിലോഗ്രാം സ്വർണമാണ് ഭാഗ്യ സമ്മാനമായി നൽകുന്നത്.

വിദേശികളെ സ്വീകരിക്കുന്നതിനു ഹോട്ടലുകളിൽ പ്രത്യേക പാക്കേജുകളുണ്ട്.

X
Top