ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ദുബായ് സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സംവിധാനത്തിൽ ഇതിനകം എത്തിയത് 28 അപേക്ഷകൾ

കൊച്ചി: വിദേശമലയാളികൾക്ക് കേരള സ്റ്റാർട്ടപ്പുകളിൽ മുതൽമുടക്കാനായി ദുബായിൽ ആരംഭിച്ച സ്റ്റാർട്ടപ് ഇൻഫിനിറ്റി സംവിധാനത്തിൽ ഇതിനകം എത്തിയത് 28 അപേക്ഷകൾ. കേരളത്തിൽ പുതിയ സ്റ്റാർട്ടപ് കമ്പനി തുടങ്ങാനും നിലവിലുള്ളതിൽ മുതൽ മുടക്കാനും ഇവിടത്തെ കമ്പനികൾക്ക് ബിസിനസ് നൽകാനും ലക്ഷ്യമിടുന്നതാണ് അപേക്ഷകളേറെയും.

ദുബായിലെ സ്റ്റാർട്ടപ് ഇൻഫിനിറ്റി ഓഫിസിൽ സ്ഥലം ചോദിക്കുന്നവരും ഇതുമായി സഹകരിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നവരും അപേക്ഷകരിലുണ്ട്. എന്നാൽ 28 അപേക്ഷകരിൽ 8 പേർ മാത്രമാണ് കേരളത്തിൽ സംരംഭം തുടങ്ങാൻ താൽപര്യപ്പെടുന്നത്.

ഇവിടുത്തെ കമ്പനികൾക്ക് ഗൾഫിൽ നിന്ന് ബിസിനസ് നൽകാൻ 11 പേർ തയാറാണ്. നിലവിൽ കേരളത്തിലുള്ള സ്റ്റാർട്ടപ്പുകളിൽ മുതൽമുടക്കാൻ താൽപ്പര്യം 4 പേർക്കു മാത്രം. ദുബായിൽ സ്ഥലം ചോദിച്ചത് 15 പേർ.

സംസ്ഥാന സ്റ്റാർട്ടപ് മിഷനാണ് ദുബായിൽ ഈ സംവിധാനം ആരംഭിച്ചത്. സ്റ്റാർട്ടപ് മിഡിൽഈസ്റ്റ് എന്ന സ്വകാര്യ പങ്കാളിയുമായി ചേർന്നാണ് നടത്തിപ്പ്. 7 തരം സംരംഭകരെയാണു ലക്ഷ്യമിടുന്നത്. 1– വിദ്യാർഥികൾ. 2– നൂതനസാങ്കേതികവിദ്യ കണ്ടെത്തുന്നവർ. 3 എൻആർഐകൾ. 4– കൈത്തറി, ഭക്ഷ്യ സംസ്കരണം പോലുള്ള മേഖലകളിലെ സാമൂഹിക സംരംഭകർ.

5–പരമ്പരാഗത ഗ്രാമീണ സാങ്കേതികവിദ്യകൾ. 6–നിർമാണ വ്യവസായം. 7– ജിടെക് പോലുള്ള കൂട്ടായ്മകൾ. അവസാനത്തെ 3 വിഭാഗങ്ങൾക്ക് കരടു നയം തയാറാവുന്നതേയുള്ളു. ഖത്തർ, കുവൈത്ത് പോലുള്ള മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്ന് ഒട്ടേറെ അന്വേഷകരുണ്ട്.

തൽക്കാലം ഗൾഫ് മേഖലയ്ക്കാകെ ദുബായിൽ മാത്രമാണ് ഓഫിസും പ്രവർത്തനവും. യൂറോപ്പിലും യുഎസിലും നിന്ന് സ്റ്റാർട്ടപ് നിക്ഷേപത്തിനായി പിന്നീട് സംവിധാനം ഒരുക്കും.

ദുബായിൽ നിന്ന് ആകെ അപേക്ഷകർ –28

കേരളത്തിൽ സ്റ്റാർട്ടപ് തുടങ്ങാൻ – 8

നാട്ടിലെ സ്റ്റാർട്ടപ്പിൽ നിക്ഷേപിക്കാൻ – 4

സ്റ്റാർട്ടപ്പുകൾക്കു ബിസിനസ് നൽകാൻ – 11

പൊതുവേ താൽപര്യമുള്ളവർ –5

ദുബായിൽ സ്ഥലം ചോദിച്ചവർ –15

X
Top