ഇന്ത്യൻ കമ്പനിയായ ഡൻസു കൂടുതൽ ജീവനക്കാരെ ഒഴിവാക്കുന്നു. 30 ശതമാനം ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. പലവ്യഞ്ജന സാധനങ്ങളും മറ്റ് അവശ്യ ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്ന കമ്പനിയാണ് ഡൺസു.
30 ശതമാനം ജീവനക്കാരെ ഒഴിവാക്കുമെന്ന പ്രഖ്യാപനം കമ്പനിയിലെ എഞ്ചിനീയറിംഗ് റോളുകളെ ബാധിച്ചേക്കും. എഞ്ചിനീയറിംഗ് റോളുകളിൽ ആണ് തൊഴിൽ നഷ്ടം വ്യാപകമാവുക, സോഫ്റ്റ്‍വെയർ എഞ്ചിനീയർമാർ, ആർക്കിടെക്റ്റുകൾ, ഡയറക്ടർ ലെവൽ ജോലികൾ നഷ്ടപ്പെട്ടേക്കും എന്നാണ് സൂചന.
പിരിച്ചുവിട്ട ജീവനക്കാരെ അവരുടെ മാനേജർമാരുമായി ഒറ്റക്കെട്ടായി ഈ സംഭവവികാസം അറിയിച്ചു. ഹൈപ്പർലോക്കൽ ഗ്രോസറി ഡെലിവറി കമ്പനിയായ ഡൻസു ഈ വർഷം രണ്ടാം തവണയാണ് ജീവനക്കാരെ ചുരുക്കുന്നത്. ഈ വർഷം ജനുവരിയിൽ ചെലവ് ചുരുക്കുന്നതിൻെറ ഭാഗമായി കമ്പനി മൂന്ന് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
റെഗുലേറ്ററി ഫയലിംഗുകൾ അനുസരിച്ച്, 2022 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നഷ്ടം 464 കോടി രൂപയാണ്. ഇത് 2021 സാമ്പത്തിക വർഷത്തിൽ ഉണ്ടായ നഷ്ടത്തേക്കാൾ ഇരട്ടിയാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 229 കോടി രൂപയായിരുന്നു നഷ്ടം.
2022 സാമ്പത്തിക വർഷത്തിൽ സ്റ്റാർട്ടപ്പിന്റെ മൊത്തം ചെലവ് 531.7 കോടി രൂപയും പ്രവർത്തന വരുമാനം 54.3 കോടി രൂപയുമായിരുന്നു. ഗൂഗിളിൻെറയും റിലയൻസിൻെറയും പിന്തുണയോടെയാണ് ഡൻസു പ്രവർത്തിക്കുന്നത്. കമ്പനിയിൽ ഗൂഗിളിന്റെ ഓഹരി ഏകദേശം 20 ശതമാനമാണ് റിലയൻസിന് 25.8 ശതമാനമാണ് ഓഹരി പങ്കാളിത്തം.
ചെലവ് ചരുരുക്കലിൻെറ ഭാഗമായി ജീവനക്കാരെ ഒഴിവാക്കുകയും ജീവനക്കാർക്കുള്ള ഓഹരി വിഹിതം കുറക്കുകയുമൊക്കെയാണ് ഇപ്പോൾ കമ്പനികൾ.ആമസോൺ ഇതിനകം തന്നെ നിരവധി ജീവനക്കാരെ ഒഴിവാക്കി. കൂടുതൽ ചെലവ് ചുരുക്കാൻ ജീവനക്കാരുടെ ഓഹരി ഇൻസെന്റീവുകൾ കുറയ്ക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.
നിയന്ത്രിത സ്റ്റോക്ക് യൂണിറ്റുകൾ ഒരു ചെറിയ തുകയായി കുറയ്ക്കുെന്നാണ് സൂചന. ഇത് താൽക്കാലികമായി ആണ്.
സാമ്പത്തിക മാന്ദ്യം കാരണം സാങ്കേതിക മേഖലയെ ബാധിച്ച തൊഴിൽ നഷ്ടത്തിൻെറ ആഘതം വ്യക്തമാക്കുന്നതാണ് ആമസോൺ പ്രഖ്യാപിച്ച രണ്ടാം ഘട്ട കൂട്ട പിരിച്ചുവിടൽ. ആദ്യ ഘട്ടത്തിൽ, 18,000 ജീവനക്കാരെ പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചിരുന്നു.
മാർച്ചിൽ നടന്ന രണ്ടാം ഘട്ടത്തിൽ 9,000 ജീവനക്കാരെയാണ് കുറക്കുന്നത്.