ഇന്ത്യയിൽ അരി ശേഖരം റെക്കോര്‍ഡ് നിലയില്‍വിഴിഞ്ഞം തുറമുഖം: വിജിഎഫ് നിബന്ധനയിൽ മാറ്റം വരുത്താനാകില്ലെന്ന് കേന്ദ്രംഇന്ത്യന്‍ സ്റ്റീല്‍ കമ്പനികളുടെ ഉല്‍പ്പാദനം 4 വർഷത്തെ താഴ്ന്ന നിലയിൽസൗജന്യമായി ആധാർ പുതുക്കാനുള്ള തിയ്യതി നീട്ടി നൽകികേരളം വ്യവസായ സംരംഭങ്ങള്‍ക്ക് അനുയോജ്യമല്ലെന്ന സ്ഥിതി മാറി: മുഖ്യമന്ത്രി

ഡ്യൂറോഫ്‌ളെക്‌സ് സാന്നിധ്യം ശക്തമാക്കും

കൊച്ചി: കേരളത്തിന്റെ തനത് സ്ലീപ്പ് സൊലൂഷന്‍സ് സേവന ദാതാക്കളായ ഡ്യൂറോഫ്‌ളെക്‌സ് സാന്നിധ്യം കൂടുതല്‍ ശക്തമാക്കും. ഇതിന്റെ ഭാഗമായി എക്‌സ്പീരിയന്‍സ് സെന്ററുകളുടെ 20 എണ്ണം കൂടി കൂട്ടും. നിലവില്‍ 30-ലേറെ എക്‌സ്പീരിയന്‍സ് സെന്ററുകളാണ് ബ്രാന്‍ഡിനുള്ളത്. ദക്ഷിണേന്ത്യന്‍ കിടക്ക വിപണിയിലാണ് ഡ്യൂറോഫ്‌ളെക്‌സിന് ശക്തമായ സാന്നിധ്യം ഉള്ളത്. കര്‍ണ്ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ വിപണികളില്‍ നിന്നാണ് കേരളം കഴിഞ്ഞാല്‍ ഡ്യൂറോഫ്‌ളക്‌സ് കിടക്കകള്‍ക്ക് ഏറെ ഡിമാന്‍ഡ് ഉള്ളത്.
ഗുണനിലവാരമുള്ള നിദ്രയെക്കുറിച്ചുള്ള ഒരു പ്രത്യേക സന്ദേശം എല്ലാ വീടുകളിലും എത്തിക്കാന്‍ ജനപ്രിയ നടന്‍ ഗോവിന്ദ് പത്മസൂര്യയും ഡ്യൂറോഫ്‌ളെക്‌സിനൊപ്പം പങ്കാളിയാകുന്നു. ആരോഗ്യകരവും ശാന്തവുമായ നിദ്രയ്ക്ക് അനുയോജ്യമായ കിടക്കയുടെ ആവശ്യകതയെപ്പറ്റിയാണ് ഗോവിന്ദ് പത്മസൂര്യ വിശദീകരിക്കുന്നത്.
ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ നിര്‍മിച്ച കിടക്കകള്‍ക്ക് ആകര്‍ഷകങ്ങളായ ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ഡ്യൂറോഫ്‌ളെക്‌സ് എക്‌സ്പീരിയന്‍സ് സ്റ്റോറുകളിലും ഈ ആനുകൂല്യം ലഭ്യമാണ്.
ഓണക്കാലത്ത് 3000-ലേറെ കായികതാരങ്ങള്‍ പങ്കെടുത്ത 5 കിമി, 10 കിമി ഓട്ടം മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി ആലപ്പിയുടെ സ്‌പോണ്‍സര്‍മാര്‍ ഡ്യൂറോഫ്‌ളെക്‌സ് ആയിരുന്നു.
സുഖനിദ്ര വഴി ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യത്തെപ്പറ്റി ഡ്യൂറോഫ്‌ളെക്‌സ് പൊതുജനങ്ങളെ പഠിപ്പിക്കുന്നതെന്ന് ഡ്യൂറോഫ്‌ളെക്‌സ് സിഇഒ ജെ. മോഹന്‍ രാജ് പറഞ്ഞു. 1964-ല്‍ ആലപ്പുഴയില്‍ ചെറിയൊരു നിര്‍മാണ യൂണിറ്റായി പ്രവര്‍ത്തനം തുടങ്ങിയ ഡ്യൂറോഫ്‌ളെക്‌സ് ഇന്ന് ദക്ഷിണേന്ത്യയില്‍ ഒരു വന്‍വടവൃക്ഷമായി വളര്‍ന്നു പന്തലിച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.instagram.com/p/ChzfVRbvi97/
പ്രീമിയം മെത്തകളും സ്ലീപ്പ് ആക്‌സസറികളും ഉള്ള ഇന്ത്യയിലെ മുന്‍നിര നിദ്രാ സേവന ദാതാക്കളാണ് ഡ്യൂറോഫ്‌ളെക്‌സ്. അഞ്ചു പതിറ്റാണ്ടിലേറെയുള്ള പാരമ്പര്യമാണ് ബ്രാന്‍ഡിന്റെ മുഖമുദ്ര. അത്യാധുനിക സാങ്കേതിക വിദ്യയാണ് മറ്റൊരു പ്രത്യേകത.
ഡ്യൂറോഫ്‌ളെക്‌സിന്റെ സിഗ്നേച്ചേര്‍ ശ്രേണിയായ ഡ്യൂറോ പെഡിക് ഡോക്ടര്‍മാര്‍ ശുപാര്‍ശ ഇന്ത്യയിലെ നമ്പര്‍ വണ്‍, ഓര്‍ത്തോ പീഡിക് മെത്ത ശ്രേണിയാണ്.

X
Top