Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ദ്വാര കെജിഎഫ്എസ് എനേബിളിംഗ് ക്വാപ്പിറ്റലിൽ നിന്നും 7 മില്യൺ യുഎസ് ഡോളർ സമാഹരിച്ചു

ചെന്നൈ: ധനകാര്യ സേവന കമ്പനിയായ ദ്വാര ക്ഷേത്രീയ ഗ്രാമീൺ ഫിനാൻഷ്യൽസ് പ്രൈവറ്റ് ലിമിറ്റഡ് (ദ്വാര കെജിഎഫ്എസ്) പ്രമുഖ ഇംപാക്ട് ഇൻവെസ്റ്റ്‌മെൻ്റ് അഡ്വൈസറി കമ്പനിയായ എനേബിളിംഗ് ക്വാപ്പിറ്റലിൽ നിന്നും എക്‌സ്‌റ്റേണൽ കൊമേഴ്‌സ്യൽ ബോറോവിംഗ്സ് (ഇസിബികൾ) വഴി 7 മില്യൺ യുഎസ് ഡോളർ സമാഹരിച്ചു.

ദ്വാര കെജിഎഫ്എസ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എൽവിഎൽഎൻ മൂർത്തി പറഞ്ഞു, “സുസ്ഥിരവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ സാമ്പത്തിക ഉൾപ്പെടുത്തൽ സംരംഭങ്ങൾ വിപുലീകരിക്കുക എന്ന ഞങ്ങളുടെ പൊതു ലക്ഷ്യം ഉൾപ്പടെ നടന്നുകൊണ്ടിരിക്കുന്ന വായ്‌പാ പ്രവർത്തനങ്ങൾക്കും ഇന്ത്യയുടെ ആഴത്തിലുള്ള ഗ്രാമീണ ഭാഗങ്ങളിൽ സമ്പത്ത് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി പുതുതായി സമാഹരിച്ച ഫണ്ട് വിനിയോഗിക്കും.”

ദ്വാര കെജിഎഫ്എസ് അതിൻ്റെ ഫണ്ടിംഗ് സ്രോതസ്സുകൾ ഗണ്യമായി വൈവിധ്യവൽക്കരിക്കുകയും സമാന ചിന്താഗതിക്കാരായ നിക്ഷേപകരുമായി സജീവമായി ഇടപഴകുകയും ചെയ്തുവെന്ന് ദ്വാര കെജിഎഫ്എസ് സിഎഫ്ഒ ശിൽപ ഭട്ടർ കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ഗ്രാമീണ മേഖലകൾക്ക് പ്രത്യേക പരിഗണന കൊടുത്തു പ്രവർത്തിക്കുന്ന എൻബിഎഎഫ്‌സി ആണ് ദ്വാര കെജിഎഫ്എസ്, 10 സംസ്ഥാനങ്ങളിൽ 110 ജില്ലകളിലായി 400 ശാഖകളിലൂടെ 2.41 ദശലക്ഷത്തിലധികം ഉപഭോക്താക്കളെ സേവിക്കുന്നു.

X
Top