Alt Image
ഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധനബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളും

എച്ച്എഎല്ലുമായി ധാരണാപത്രം ഒപ്പുവച്ച് ഡൈനാമാറ്റിക് ടെക്

മുംബൈ: എൽസിഎ തേജസിന്റെ ഫ്രണ്ട് ഫ്യൂസ്ലേജിന്റെ ദീർഘകാല നിർമ്മാണത്തിനായി ഹിന്ദുസ്ഥാൻ എയറോനോട്ടിക്സുമായി (എച്ച്എഎൽ) ധാരണാപത്രം ഒപ്പുവെക്കുന്നതായി പ്രഖ്യാപിച്ച് ഡൈനാമാറ്റിക് ടെക്നോളജീസ്. ഈ പ്രഖ്യാപനത്തിന് പിന്നാലെ ഡൈനാമാറ്റിക് ടെക് ഓഹരി 2.78 ശതമാനം ഉയർന്ന് 2250.50 രൂപയിലെത്തി.

എച്ച്എഎൽ, ഡൈനാമാറ്റിക് ടെക്നോളജീസ് എന്നിവ ഗുണനിലവാര ആവശ്യകതകൾക്ക് അനുസൃതമായിയുള്ള ജിഗ് ടൂളിംഗിനൊപ്പം ഫ്രണ്ട് ഫ്യൂസ്ലേജ് അസംബ്ലിയുടെ നിർമ്മാണത്തിനും വിതരണത്തിനുമായി ഒരുമിച്ച് പ്രവർത്തിക്കും. ഈ ധാരണയ്ക്കുള്ള പർച്ചേസ് ഓർഡർ ഉടൻ പുറത്തിറങ്ങും.

കൂടാതെ ഇന്ത്യ നേവി എഫ്/എ-18 പ്രോഗ്രാമിനാനായി നോർത്ത്റോപ്പ് ഗ്രുമ്മനുമായി കമ്പനി ഒരു കരാർ ഒപ്പിട്ടതായി ഡൈനാമാറ്റിക് ടെക്നോളജീസ് അറിയിച്ചു. എയ്‌റോസ്‌പേസ്, ഹൈഡ്രോളിക്, മെറ്റലർജി, സെക്യൂരിറ്റി ആപ്ലിക്കേഷനുകൾ എന്നിവയ്ക്കായി ഉയർന്ന എഞ്ചിനീയറിംഗ് ഉൽപ്പന്നങ്ങൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന കമ്പനിയാണ് ഡൈനാമാറ്റിക് ടെക്നോളജീസ്.

X
Top