![](https://www.livenewage.com/wp-content/uploads/2023/08/E_Commerce-e1692958196536.jpeg)
മുംബൈ: 2024 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ ഇ-കൊമേഴ്‌സ് വ്യാപാരം 5 ശതമാനം വര്‍ധിച്ചു. ഓഫ്ലൈന്‍ റീട്ടെയില്‍ വളര്‍ച്ചയും വളരെ വേഗത്തിലാണ്.റെഡ്‌സീര്‍ സ്റ്റാറ്റജി കണ്‍സള്‍ട്ടന്‍സി റിപ്പോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.
2024 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍, ഇ-കൊമേഴ്‌സ് മൊത്ത വ്യാപാര അളവ് (ജിഎംവി) മുന്‍ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5 ശതമാനം ഉയര്‍ച്ചയിലാണ്. അതേസമയം ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) അളവ് വര്‍ദ്ധിച്ചതും വിലയിലെ കുറവുമാണ് ഓഫ് ലൈന്‍ റീട്ടെയില്‍ വളര്‍ച്ചയ്ക്ക് കാരണമായത്. ഉയര്‍ന്ന ഗ്രാമീണ ഡിമാന്‍ഡ്, പ്രത്യേകിച്ച് എഫ്എംസിജി, നഗര ആവശ്യകതയിലെ സ്ഥിരമായ വര്‍ദ്ധനവ് എന്നിവയും ഓഫ് ലൈന്‍ വളര്‍ച്ചയെ സഹായിച്ചു.
അവശ്യവസ്തുക്കള്‍ക്കല്ലാതെ മാറ്റിവയ്ക്കുന്ന ഡിസ്‌പോസിബിള്‍ വരുമാനം ഏകേദശം 4 ശതമാനം ത്രൈമാസ വളര്‍ച്ചയും 1 ശതമാനം വാര്‍ഷിക വളര്‍ച്ചയും പ്രകടമാക്കിയിട്ടുണ്ട്.പണപ്പെരുപ്പ സമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതും മൊത്ത ദേശീയ വരുമാനം (ജിഎന്‍ഐ) വര്‍ദ്ധിക്കുന്നതുമാണ് ഈ വളര്‍ച്ചയ്ക്ക് കാരണം.
പഠനമനുസരിച്ച്, ഇ-കൊമേഴ് സ് ഉപയോക്താക്കളല്ലാത്ത മിക്കവരും ഫിസിക്കല്‍ സ്റ്റോറുകള്‍ക്ക് മുന്‍ഗണന നല്‍കുന്നു. ഇതിനര്‍ത്ഥം അടുത്ത ആറ് മാസത്തേക്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് പരീക്ഷിക്കാനുള്ള താല്‍പ്പര്യം കുറവായിരിക്കും എന്നാണ്.ഇ-കൊമേഴ്‌സ് കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് ഇന്‍ഡക്‌സ് (ഇസിസിഐ) സ്‌കോര്‍ 131 ലാണുള്ളത്.
സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ചെലവിടല്‍ പോസിറ്റീവ് ആയി തുടരുന്നുവെന്ന് ഗവേഷണ പ്ലാറ്റ്‌ഫോം നടത്തിയ സര്‍വേ വ്യക്തമാക്കി.ഗാര്‍ഹിക സര്‍വേകളില്‍ നിന്ന് ഉരുത്തിരിഞ്ഞ മെട്രിക് ആയ ഇസിസിഐ, ഇ-കൊമേഴ്‌സ് ചെലവ്, നെറ്റ് പ്രൊമോട്ടര്‍ സ്‌കോര്‍, പുതിയ വിഭാഗം , പുതിയ ഉപയോക്തൃ ദത്തെടുക്കല്‍ തുടങ്ങിയ നാല് അടിസ്ഥാന പാരാമീറ്ററുകളെ അടിസ്ഥാനമാക്കിയാണ് ഭാവിയിലെ ചെലവ് ശീലങ്ങള്‍ അളക്കുന്നത്.