ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

മീഷോ ആപ് 5 കോടി ഡൗൺലോഡ് പൂർത്തിയാക്കി

ന്യൂഡൽഹി: പ്രമുഖ ഇ–കൊമേഴ‍്സ് സൈറ്റായ മീഷോ ഷോപ്പിങ് ആപ് 5 കോടി ഡൗൺലോഡ് പൂർത്തിയാക്കി. ഇതോടെ ലോകത്ത് ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന മൊബൈൽ ആപ് എന്ന റെക്കോർഡും കമ്പനി സ്വന്തമാക്കി. ആപ്പിളിന്റെ ഐഒഎസിലും ഗൂഗിൾ പ്ലേസ്റ്റോറിലും മീഷോ ആപ് ലഭ്യമാണ്.

കമ്പനി ആരംഭിച്ച് 6 വർഷം കൊണ്ടാണ് 500 ദശലക്ഷം ക്ലബിലേക്കെത്തിയിരിക്കുന്നത്. ഡാറ്റ.എഐ(data.ai)യുടെ റിപ്പോർട്ടനുസരിച്ച് 2022 ലാണ് മീഷോ രണ്ടരക്കോടി ഡൗൺലോഡ് പൂർത്തിയാക്കിയത്.

വെറും 13.6 എംബി സൈസിലുള്ള അപ്ലിക്കേഷൻ ചെറിയ ഫോണുകളിൽ പോലും ഡൗൺലോഡ് ചെയ്യാൻ സാധിച്ചതും സേവനം മെച്ചപ്പെടുത്തിയതും മീഷോയെ ജനകീയമാക്കി.

ഇന്ത്യയിൽ സ്മാർട് ഫോൺ ഉപയോഗിക്കുന്നവർ‌ ഏകദേശം‌ 8 കോടിയാണ്. ഈ സ‍്മാർട് ഫോൺ ഉപഭോക്താക്കളാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മീഷോ സിഎക്സ്ഒ മേഘ അഗർവാൾ അറിയിച്ചു.

2022 ല്‍ ഒന്നരക്കോടി ഉപഭോക്താക്കൾ മീഷോ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

X
Top