ബാംഗ്ലൂർ: സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ടിപിജിയുടെ നേതൃത്വത്തിലുള്ള ഒരു ഫണ്ടിംഗ് റൗണ്ടിൽ 110 മില്യൺ ഡോളർ സമാഹരിക്കുന്നതിനായി ഇന്ത്യൻ ഡിജിറ്റൽ ലെൻഡിംഗ് സ്റ്റാർട്ടപ്പായ ഏർളിസാലറി ചർച്ച നടത്തുന്നതായി ഇക്കാര്യം നേരിട്ട് അറിയാവുന്ന ഒരു ഉറവിടം റോയിട്ടേഴ്‌സിനോട് പറഞ്ഞു.
നോർവെസ്റ്റ് വെഞ്ച്വർ പാർട്‌ണേഴ്‌സ് ഈ ഇടപാടിൽ പുതിയ നിക്ഷേപകരായി വരുമെന്നും, കൂടാതെ സ്റ്റാർട്ടപ്പിന്റെ നിലവിലുള്ള ചില നിക്ഷേപകർ ഓഹരി പങ്കാളിത്തം വർധിപ്പിക്കുമെന്നും അടുത്ത വൃത്തങ്ങൾ പറഞ്ഞു.
ലോൺടാപ്പ്, പേസെൻസ് എന്നിവയുമായി മത്സരിക്കുന്ന ഏർളിസാലറി, മൊബൈൽ ആപ്പിലൂടെയും കമ്പനികളുമായുള്ള ടൈ-അപ്പിലൂടെയും ഹ്രസ്വകാലത്തേക്ക് 500,000 രൂപ വരെയുള്ള വ്യക്തിഗത വായ്പകൾ വാഗ്ദാനം ചെയ്യുന്നു.
അതേസമയം ടിപിജിയും ഏർളിസാലറിയും ഈ വാർത്തകളോട് പ്രതികരിക്കാൻ തയ്യാറായില്ല. 2015-ൽ സ്ഥാപിതമായതും ചിരാട്ടെ വെഞ്ചേഴ്‌സ്, എയ്റ്റ് റോഡ്‌സ് വെഞ്ച്വേഴ്‌സ് എന്നിവയുടെ പിന്തുണയുള്ളതുമായ ഏർളിസാലറി 2018 ജനുവരിയിൽ ഒരു ഫണ്ടിംഗ് റൗണ്ടിലൂടെ 15.7 മില്യൺ ഡോളർ സമാഹരിച്ചിരുന്നു.