ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ഫ്യൂച്ചർ റീട്ടെയിൽ, ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ എന്നിവയുടെ ഫല പ്രഖ്യാപനങ്ങൾ വൈകും

ന്യൂഡൽഹി: ഫ്യൂച്ചർ ഗ്രൂപ്പിന്റെ ലിസ്റ്റ് ചെയ്ത രണ്ട് കമ്പനികളായ ഫ്യൂച്ചർ റീട്ടെയിൽ, ഫ്യൂച്ചർ ലൈഫ് സ്റ്റൈൽ ഫാഷൻ എന്നിവയുടെ സാമ്പത്തിക ഫലങ്ങളുടെ പ്രഖ്യാപനം വൈകും. കമ്പനിയുടെ ബോർഡുകളിലെ സ്ഥാനങ്ങൾ ഒഴിഞ്ഞ് കിടക്കുന്നതിനാൽ മാർച്ച് 31 ന് അവസാനിച്ച പാദത്തിലെയും വർഷത്തിലെയും സാമ്പത്തിക ഫലങ്ങൾ അംഗീകരിക്കുന്നതിന് മെയ് 30 ന് മുമ്പ് ബോർഡ് മീറ്റിംഗ് വിളിക്കാൻ കഴിയില്ലെന്ന് കമ്പനികൾ ചൊവ്വാഴ്ച അറിയിച്ചു. റിലയൻസ് റീട്ടെയിലുമായുള്ള 24,713 കോടി രൂപയുടെ കരാർ അവസാനിപ്പിച്ചതിന് ശേഷം കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ ഗ്രൂപ്പിന്റെ മുൻനിര സ്ഥാപനമായ ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിൽ (FRL) നിന്ന് കഴിഞ്ഞ രണ്ട് മാസങ്ങളിൽ ബോർഡ് അംഗങ്ങൾ ഉൾപ്പെടെയുള്ള നിരവധി ഉദ്യോഗസ്ഥർ രാജിവെച്ചിരുന്നു.
ഈ മാസം ആദ്യം, എഫ്‌ആർഎല്ലിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ സി പി തോഷ്‌നിവാളും കമ്പനി സെക്രട്ടറി വീരേന്ദ്ര സമാനിയും കമ്പനിയിൽ നിന്ന് രാജിവച്ചിരുന്നു. കൂടാതെ, കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ രാകേഷ് ബിയാനിയും ഈ മാസം സ്ഥാനമൊഴിഞ്ഞിരുന്നു. അതേസമയം, ഫ്യൂച്ചർ ലൈഫ്‌സ്റ്റൈൽ ഫാഷൻ ലിമിറ്റഡിന്റെ (എഫ്‌എൽഎഫ്‌എൽ) കാര്യം എടുത്താൽ ഈയിടെ അതിന്റെ ചെയർപേഴ്‌സൺ ശൈലേഷ് ഹരിഭക്തി തന്റെ സ്ഥാനം രാജിവച്ചിരുന്നു.
സമീപകാലത്ത് ഏതാനും ഡയറക്ടർമാർ തങ്ങളുടെ സ്ഥാനം രാജിവച്ചതിന് അനുസൃതമായി, കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിന്റെയും ഓഡിറ്റ് കമ്മിറ്റിയുടെയും ഘടന അസന്തുലിതാവസ്ഥയിലായതായും, കൂടാതെ, അത്തരം രാജികൾ മൂലമുണ്ടാകുന്ന ഒഴിവുകൾ നികത്താൻ രണ്ട് കമ്പനികളും ആവശ്യമായ നടപടികൾ കൈക്കൊള്ളുന്നുണ്ടെങ്കിലും, ഡയറക്ടർ ബോർഡിന്റെയും ഓഡിറ്റ് കമ്മിറ്റിയുടെയും നിലവിലെ ഘടന മാർച്ച് 31 ന് അവസാനിച്ച പാദത്തിലെയും സാമ്പത്തിക വർഷത്തിലെയും ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങൾ അംഗീകരിക്കാൻ കഴിവുള്ളതല്ല എന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

X
Top