രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ബോണസ് ഓഹരി വിതരണം, ഓഹരി വിഭജനം: മികച്ച പ്രകടനവുമായി ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ഓഹരി

ന്യൂഡല്‍ഹി: 3:1 അനുപാതത്തില്‍ ബോണസ് ഓഹരി വിതരണവും 1:2 അനുപാതത്തില്‍ ഓഹരി വിഭജനവും പ്രഖ്യാപിച്ചിരിക്കയാണ് ഈസി ട്രിപ്പ് പ്ലാനേഴ്‌സ്. തുടര്‍ന്ന് ഓഹരി തിങ്കളാഴ്ച 2.5 ശതമാനം ഉയര്‍ന്നു. ഓരോ ഓഹരിയ്ക്കും 3 ബോണസ് ഓഹരികളാണ് കമ്പനി ലഭ്യമാക്കുക.

സമാനമായി, 2 രൂപ മുഖവിലയുള്ള ഓഹരി 1 രൂപ മുഖവിലയുള്ള രണ്ട് ഓഹരികളാക്കി വിഭജിക്കും. 406.80 രൂപയിലാണ് തിങ്കളാഴ്ച ഓഹരി ക്ലോസ് ചെയ്തത്. 2022 ല്‍ മാത്രം 50 ശതമാനം ഉയര്‍ച്ച കൈവരിച്ച സ്‌റ്റോക്കാണ് ഈസി ട്രിപ്പ് പ്ലാനേഴ്‌സിന്റേത്.

മൊണാര്‍ക്ക് നെറ്റ്‌വര്‍ത്ത് ക്യാപിറ്റലിന്റെ 517 രൂപ ലക്ഷ്യവില നിശ്ചയിച്ചുള്ള വാങ്ങല്‍ നിര്‍ദ്ദേശവും ലഭ്യമായി.ബിസിനസിന്റെയും പ്രകടനത്തിന്റെയും കാര്യത്തില്‍ ഗണ്യമായ വളര്‍ച്ച കൈവരിച്ചുവെന്നും ഇത് ഓഹരി വിലയില്‍ പ്രതിഫലിപ്പിക്കാനാഗ്രഹിക്കുന്നുവെന്നും സ്പ്ലിറ്റ്, ബോണസ് ഇഷ്യു നടപടികള്‍ വിശദീകരിച്ച് കമ്പനി പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് ഓഹരി പ്രാപ്യമാക്കാനും നിലവിലുള്ള ഉടമകള്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കാനും ഇതിലൂടെ സാധിക്കും.

ലാഭത്തില്‍ നിന്ന് സൃഷ്ടിച്ച സൗജന്യ കരുതല്‍ ധനത്തില്‍ നിന്നാണ് ബോണസ് ഷെയറുകള്‍ ഇഷ്യൂ ചെയ്യുക. അംഗീകൃത ഓഹരി മൂലധനം 75 കോടിയില്‍ നിന്ന് 200 കോടി രൂപയാക്കി വര്‍ധിപ്പിക്കാനും ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കി.

X
Top