ചൈനീസ് ഉരുക്ക് ഇറക്കുമതി ഉയർന്നുഇ​​ന്ത്യ​​യു​​ടെ വി​​ദേ​​ശ​​നാ​​ണ്യ ക​​രു​​ത​​ൽ ശേ​​ഖ​​രത്തിൽ കുറവ്; സ്വർണത്തിന്‍റെ കരുതൽശേഖരം വർധിച്ചുആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം കുറഞ്ഞേക്കും; വില കൂടാനും കുറയാനും സാധ്യതയുള്ളവ ഇവആഡംബര ഹോട്ടൽ മുറികളിലെ വാടക വർധന 15%വരുന്നത് വര്‍ഷത്തെ ഏറ്റവും വലിയ നിരക്ക് വര്‍ധനയെന്നു വിദഗ്ധര്‍

ഈസി ഹോം ഫിനാന്‍സ് ഐപിഒയ്ക്ക് ഒരുങ്ങുന്നു

മുംബൈ: ഭവന വായ്പാ ദാതാക്കളായ ഈസി ഹോം ഫിനാന്‍സ് ഐപിഒയ്ക്ക് ഒരുങ്ങുന്നു. കമ്പനി 2025 ഓടെ പൊതുവിപണിയില്‍ പ്രവേശിക്കുമെന്ന് എംഡി രോഹിത് ചൊക്കാനി പറഞ്ഞു. സ്ഥാപകനും പ്രമോട്ടര്‍മാര്‍ക്കും കമ്പനിയില്‍ 50 ശതമാനം ഓഹരി പങ്കാളിത്തമാണ് നിലവിലുള്ളത്. 2025 ഓടെ കമ്പനിയുടെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) 3000 കോടി രൂപയായി വര്‍ധിക്കുമെന്നും ചൊക്കാനി പറഞ്ഞു.
നിലവിലെ എയുഎം 200 കോടി രൂപയാണ്. ബുക്ക് വലിപ്പം എല്ലാവര്‍ഷവും നാല് മടങ്ങ് വര്‍ധിക്കുകയുമാണ്. കഴിഞ്ഞവര്‍ഷത്തെ ശരാശരി പ്രതിമാസ ബിസിനസ് 50 കോടി രൂപയുടേതാണെന്നും എംഡി പറഞ്ഞു.
മാസം തോറും 1000 ത്തോളം ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന സാമ്പത്തിക സ്ഥാപനത്തിന്റെ വാര്‍ഷിക റണ്‍ റേറ്റ് 600 കോടി രൂപയായിട്ടുണ്ട്. 2023 അവസാനത്തോടെ പ്രതിമാസ ബിസിനസ് 100 കോടി രൂപയാക്കാനാണ് ലക്ഷ്യമിടുന്നതെന്നും എംഡി പറഞ്ഞു. താങ്ങാവുന്ന തരത്തില്‍ ഭവനവായ്പകള്‍ വിതരണം ചെയ്യുന്നതിന് കഴിഞ്ഞയാഴ്ച കമ്പനി ഐസിഐസിഐ ഹോം ഫിനാന്‍സുമായി കരാറില്‍ ഒപ്പുവച്ചിരുന്നു. ഇ
ഈ രംഗത്തുള്ള ഐസിഐസിയുടെ അനുഭവസമ്പത്തും ഈസിയുടെ സാങ്കേതിക പരിജ്ഞാനവും സംയോജിപ്പിക്കുക എന്നതാണ് കരാറിന്റെ ലക്ഷ്യം.

X
Top