Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

പലിശ നിരക്ക് 25 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ച് ഇസിബി

ലണ്ടന്‍: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് വ്യാഴാഴ്ച പലിശനിരക്ക് 25 ബേസിസ് പോയിന്റ് ഉയര്‍ത്തി. 3.25 ശതമാനമാണ് നിലവിലെ നിരക്ക്. യൂറോ പങ്കിടുന്ന 20 രാജ്യങ്ങളുടെ സെന്‍ട്രല്‍ ബാങ്ക്, കഴിഞ്ഞ ജൂലൈ മുതല്‍ 375 ബേസിസ് പോയിന്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.

തുടര്‍ച്ചയായ മൂന്ന് 50 ബേസിസ് പോയിന്റ് വര്‍ദ്ധനവിന് ശേഷമാണ് പുതിയ നിരക്ക്. മുന്‍ നയങ്ങള്‍ സമ്പദ്വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വളര്‍ച്ചയെ നിയന്ത്രിക്കുന്നുണ്ടെന്നും കേന്ദ്രബാങ്ക് പറയുന്നു. വായ്പ ആവശ്യകത ഇപ്പോള്‍ ദശാബ്ദത്തിലെ താഴ്ചയിലാണ്.

ഭാവി നിരക്ക് തീരുമാനക്കുറിച്ചുള്ള സൂചനകളൊന്നും ഇസിബി നല്‍കിയിട്ടില്ല. പല നയരൂപകര്‍ത്താക്കളും 50 ബേസിസ് പോയിന്റ് വര്‍ധനവിനായി വാദിച്ചെങ്കിലും നിലനില്‍ക്കുന്ന തണുപ്പന്‍ സാമ്പത്തിക അന്തരീക്ഷത്തില്‍ 25 ബേസിസ് പോയിന്റ് തെരഞ്ഞെടുക്കുകയായിരുന്നു.

നിയന്ത്രണത്തിന്റെ ഉചിതമായ നിലയും ദൈര്‍ഘ്യവും നിര്‍ണ്ണയിക്കുന്നതിന് ഗവേണിംഗ് കൗണ്‍സില്‍ ഡാറ്റയെ ആശ്രയിക്കുമെന്ന് ഇസിബി പറഞ്ഞു.

X
Top