ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ജർമ്മനിയിലേക്കുള്ള മലയാളി കുടിയേറ്റ സ്വപ്നങ്ങൾക്ക് ഭീഷണിയായി സാമ്പത്തിക മാന്ദ്യം

യുകെക്ക് പിന്നാലെ യൂറോപ്പിൽ മലയാളികളുടെ ‘ഹോട് ഡെസ്റ്റിനേഷൻ’ ആയി മാറുമെന്ന് കരുതപ്പെടുന്ന ജർമ്മനിക്ക് ഭീഷണിയായി സാമ്പത്തിക മാന്ദ്യം. ലോകത്തിലെ ഏറ്റവും വലിയ നാലാമത്തേതും യൂറോപ്പിലെ ഒന്നാമത്തേതുമായ സമ്പദ്‍വ്യവസ്ഥയ്ക്ക് ഉടമയായ ജർമനി തികച്ചും അപ്രതീക്ഷിതമായി സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴുതി വീണത് തൊഴിൽ, ഉന്നതവിദ്യാഭ്യാസ മേഖലകളിൽ രാജ്യത്തേക്കുള്ള കുടിയേറ്റത്തിന് തിരിച്ചടിയാകുമെന്നാണ് വിവരം. തുടർച്ചയായ രണ്ട് പാദങ്ങളിൽ ജിഡിപിയിൽ ഇടിവ് സംഭവിച്ചതാണ് സാമ്പത്തിക മാന്ദ്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. 2022 ഒക്ടോബർ – ഡിസംബർ കാലയളവിൽ 0.5% ആയിരുന്നു ജിഡിപിയിൽ ഇടിവ്.തുടർന്ന് 2023 ജനുവരി – മാർച്ച് കാലയളവിൽ സമ്പദ്‍വ്യവസ്ഥ വീണ്ടും 0.3% ചുരുങ്ങി.

യുക്രെയ്ൻ–റഷ്യ യുദ്ധത്തെ തുടർന്ന് റഷ്യയിൽനിന്നുള്ള പാചകവാതക വിതരണം തടസ്സപ്പെട്ടത് ഊർജമേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. രാജ്യത്ത് ഓരോ മൂന്നുമാസത്തിലും വിലക്കയറ്റം രൂക്ഷമാകുന്നതായാണ് റിപ്പോർട്ടുകൾ. വിപണിയിൽ പണപ്പെരുപ്പവും വർധിച്ചു. ഏപ്രിലിൽ ജർമനിയിലെ പണപ്പെരുപ്പം 7.2% ആണ്. ഇത് യൂറോപ്യൻ രാജ്യങ്ങളുടെ ശരാശരിയേക്കാൾ കൂടുതലാണ്. ഭക്ഷണം, വസ്ത്രം,ഫർണിച്ചറുകൾ എന്നിവക്കെല്ലാം വിലക്കയറ്റം രൂക്ഷമാണ്. വ്യാപാരാവശ്യത്തിന് ഉപയോഗിക്കുന്ന ഇന്ധനങ്ങള്‍ക്കും വില വർധിച്ചത് പ്രതിസന്ധി രൂക്ഷമാക്കി. വീട്ടാവശ്യങ്ങൾക്കായുള്ള ചെലവ് കഴിഞ്ഞ പാദത്തേക്കാൾ 1.2% കുറഞ്ഞതൊഴികെ മാറ്റങ്ങളൊന്നുംതന്നെ ഉണ്ടായില്ല. സർക്കാറിന്റെ ചെലവിടൽ 4.9% കുറഞ്ഞു. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകൾക്ക് നൽകിയിരുന്ന സബ്സിഡി സർക്കാർ വേണ്ടെന്നു വച്ചത് കാറുകളുടെ വിൽപനയെയും ബാധിച്ചു.

സെൻട്രൽ ബാങ്കായ ജർമൻ ഫെഡറൽ ബാങ്ക് ഏപ്രിൽ–ജൂണ്‍ പാദത്തിൽ രാജ്യത്തെ സമ്പദ്‍വ്യവസ്ഥ മെച്ചപ്പെടുമെന്ന വിലയിരുത്തലിലായിരിക്കുമ്പോഴും ലോകത്തെ മികച്ച സമ്പദ്‍വ്യവസ്ഥകളിൽ ഏറ്റവും മോശം പ്രകടനം ജർമനിയുടേതാകുമെന്നാണ് ഐഎംഎഫിന്റെ പ്രവചനം. ഈ സാമ്പത്തിക വർഷം രാജ്യത്തെ സമ്പദ്‍വ്യവസ്ഥ 0.1% ചുരുങ്ങുമെന്നും വിലയിരുത്തലുണ്ട്. അങ്ങനെയെങ്കില്‍ സമ്പദ്‌വ്യവസ്ഥയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കും. സാമ്പത്തിക നയം രാജ്യത്തിനു കടുപ്പിക്കേണ്ടി വരും. ഇത് ജർമ്മനിയുടെ വിപണിയിലും മറ്റെല്ലാ മേഖലകളിലും വിദേശ വ്യാപാരത്തിലും പ്രതിഫലിക്കും. മാന്ദ്യം ജർമനിയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ഉറപ്പാണ്. കയറ്റുമതി പത്തുശതമാനമെങ്കിലും കുറയുമെന്നാണ് സൂചന. ജർമ്മനിയിൽ നിന്നും ഇന്ത്യയിലേക്കുള്ള നിക്ഷേപങ്ങളേയും ഇത് ബാധിക്കും.

മലയാളികളടക്കം ധാരാളം ഇന്ത്യക്കാർ ഉപരിപഠനത്തിന് തിരഞ്ഞടുക്കുന്ന ജർമ്മനി മാന്ദ്യത്തിലേക്ക് വീഴുന്നത് കേരളത്തിലുൾപ്പെടെ ആശങ്കാജനകമായ സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. നിലവിൽ 33,753 ഇന്ത്യൻ വിദ്യാർത്ഥികൾ ജർമനിയിലുള്ളതിൽ മലയാളികളും ഏറെയുണ്ട്. ജോലി നിയന്ത്രണങ്ങൾക്കൊപ്പം ജീവിതച്ചെലവും വർധിച്ചതോടെ വിദ്യാർത്ഥികൾ സാമ്പത്തിക പ്രശ്‌നങ്ങൾ നേരിടാൻ തുടങ്ങിയിട്ടുണ്ടെന്നതാണ് നിലവിലെ സാഹചര്യം. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വലിയ വർധന വന്നിട്ടുണ്ട്. പാർട്ട് ടൈം തൊഴിൽ അവസരങ്ങളിൽ കുറവ് വന്നു. യാത്രാ ചെലവുകൾ, താമസം, ഭക്ഷണം, ദൈനംദിന ചെലവുകൾ, നാട്ടിലേക്കുള്ള വിമാന കൂലി എന്നിവയിലെല്ലാം വർധന ഉണ്ടായിരിക്കുന്നു. സർവ്വകലാശാലകളിലെ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ പോലും മാന്ദ്യത്തിന്റെ പ്രത്യാഘാതങ്ങൾ ദൃശ്യമായി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ക്യാംപസ് പ്രൊജക്ടുകളെ സാമ്പത്തികമായി പിന്തുണയ്ക്കുന്നതിന് കോളേജുകൾ സ്പോൺസർമാരെ വളരെയധികം ആശ്രയിച്ചിരുന്നു. ഏതാനും മാസങ്ങളായി അതിൽ വലിയ കുറവ് വന്നിട്ടുമുണ്ട്.

അതേസമയം വൈദഗ്ധ്യം അവശ്യമുള്ള മേഖലകളിൽ ജോലി സാധ്യതകൾ കുറയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജർമ്മനിയിലേക്കുള്ള കുടിയേറ്റക്കാരുടെ, പ്രത്യേകിച്ച് യൂറോപ്യൻ യൂണിയന് പുറത്ത് നിന്ന് വരുന്നവരുടെ പ്രധാന തടസ്സങ്ങൾ പരിഹരിക്കുന്നതിനായി ഒരു പുതിയ ഇമിഗ്രേഷൻ നിയമം കൊണ്ടുവരാൻ ജർമ്മൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. യൂറോപ്യൻ യൂണിയന് പുറത്ത് നിന്നുള്ള തൊഴിലാളികളുടെ എണ്ണം പ്രതിവർഷം 60,000 ആയി വർദ്ധിപ്പിക്കുമെന്ന് ഈ കരട് നിയമത്തിൽ പറയുന്നു.
റഷ്യ-യുക്രൈൻ യുദ്ധം കഴിഞ്ഞാൽ രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തി പ്രാപിക്കും എന്ന ശുഭാപ്തി വിശ്വാസവും സർക്കാർ പുലർത്തുന്നു.

X
Top