Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ബൈജൂസ് ഓഫീസുകളില്‍ ഇഡി പരിശോധന

ബെംഗളൂരു: അനധികൃത ഇടപാടുമായി ബന്ധപ്പെട്ട് ബൈജൂസ് പാരന്റിംഗ് കമ്പനി. തിങ്ക് ആന്റ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മൂന്ന് കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരം നടത്തിയ പരിശോധനയില്‍ രേഖകളും ഡിജിറ്റല്‍ ഡാറ്റയും പിടിച്ചെടുത്തു. എന്നാല്‍ ഇത് പതിവ് സന്ദര്‍ശനം മാത്രമായിരുന്നെന്നും ഫെമയുമായി ബന്ധപ്പെട്ട അന്വേഷണം പതിവുള്ളതാണെന്നും ബൈജൂസ് വക്താവ് പ്രതികരിച്ചു.

ബൈജൂസിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ്. ആവശ്യപ്പെട്ട വിവരങ്ങളെല്ലാം ഇഡിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചു, വക്താവ് പറയുന്നു. “നിയമപാലനവും ധാര്‍മ്മികതയും ഉയര്‍ത്തിപ്പിടിക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണ്.്അവശ്യമായ എല്ലാ വിവരങ്ങളും ഉണ്ടെന്ന് ഉറപ്പാക്കാന്‍ അധികാരികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.”

അതേസമയം സ്വകാര്യ പരാതികളെ തുടര്‍ന്നാണ് അന്വേഷണമെന്ന് ഇഡി അറിയിച്ചു. 2011 മുതല്‍ 2023 വരെയുള്ള കാലയളവില്‍ ഏകദേശം 28,000 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് കമ്പനി നേടിയത്.കൂടാതെ വിദേശ നിക്ഷേപമെന്ന നിലയില്‍ 9754 കോടി രൂപ ബൈജൂസ് വിദേശത്തേയ്ക്കയക്കുകയും ചെയ്തു.

വിദേശത്തേയ്ക്ക് പണമയച്ചതിന്റെയും പരസ്യ, വിപണന ചെലവുകളുടേയും പേരില്‍ 944 കോടി രൂപ അടയ്ക്കാന്‍ കമ്പനി ബാധ്യസ്ഥമാണ്.2020-21 സാമ്പത്തികവര്‍ഷം മുതല്‍ കമ്പനി സാമ്പത്തിക പ്രസ്താവനകള്‍ പുറത്തിറക്കിയിട്ടില്ല. 18 മാസത്തെ കാലതാമസത്തിന് ശേഷം 2022 സെപ്തംബറിലാണ് ബൈജൂസ് 2021 ലെ സാമ്പത്തികഫലങ്ങള്‍ സമര്‍പ്പിച്ചത്.

ആ കാലയളവില്‍ 4500 കോടി രൂപയുടെ നഷ്ടം കമ്പനി രേഖപ്പെടുത്തിയിരുന്നു.കമ്പനി ചെയര്‍മാന്‍ ബൈജു രവീന്ദ്രന് സമന്‍സ് നല്‍കിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി.

X
Top