Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ക്രിപ്‌റ്റോ തട്ടിപ്പ്: 1,144 കോടി രൂപയുടെ  വരുമാനം പിടിച്ചെടുത്തു

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സി / വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട കേസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് 1,144 കോടി രൂപയുടെ വരുമാനം പിടിച്ചെടുത്തു. 20 പേര്‍ അറസ്റ്റിലായിട്ടുണ്ട്. ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി തിങ്കളാഴ്ച അറിയിച്ചതാണിത്.

കൂടാതെ, ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്, 1999 (ഫെമ) പ്രകാരം 270.18 കോടി രൂപയുടെ ആസ്തികള്‍  പിടിച്ചെടുക്കുകയും 2,790.74 കോടി രൂപയുടെ ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ക്ക് സാന്‍മൈ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡിനും  അതിന്റെ ഡയറക്ടര്‍മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു.ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചാണ് സാന്‍മൈ ലാബ്‌സ്.

വെര്‍ച്വല്‍ ആസ്തികളിലെ  അജ്ഞാതത്വം കുറ്റവാളികള്‍ക്ക് സഹായകരമാകുന്നതായി ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി അറിയിക്കുന്നു. ക്രിപ്‌റ്റോകറന്‍സി / വെര്‍ച്വല്‍ ഡിജിറ്റല്‍ കറന്‍സി തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ടെന്നും കുറച്ച് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍ കള്ളപ്പണം വെളുപ്പിക്കലില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ചൗധരി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം (പിഎംഎല്‍എ) 2002 ലെ വ്യവസ്ഥകള്‍ പ്രകാരമാണ് ഇഡി നടപടി സ്വീകരിക്കുന്നത്.

 ഇതുവരെ, 1,144.47 കോടി രൂപയുടെ (ഏകദേശം) കുറ്റകൃത്യങ്ങളില്‍ നിന്നുള്ള വരുമാനം കണ്ടുകെട്ടുകയോ പിടിച്ചെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. 20 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ, ഈ കേസുകളില്‍ 2 അനുബന്ധ പിസികള്‍ ഉള്‍പ്പെടെ 12 പ്രോസിക്യൂഷന്‍ പരാതികള്‍ (പിസി) പിഎംഎല്‍എയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

X
Top