കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

മാരിയറ്റ് റിനൈസ്സൻസിനെതിരെ പാപ്പരത്വ ഹർജി ഫയൽ ചെയ്ത് എഡൽവെയ്‌സ് എആർസി

മുംബൈ: ഐക്കണിക് ബാംഗ്ലൂർ ഹോട്ടലായ മാരിയറ്റ് റിനൈസ്സൻസ് റേസ് കോഴ്‌സിനെ ഏകദേശം 1,000 കോടി രൂപയുടെ കുടിശിക  അടയ്ക്കാത്തതിന്റെ പേരിൽ എൻസിഎൽടിയിലേക്ക് വലിച്ചിഴച്ച്‌ എഡൽവെയ്‌സ് എആർസി. ഹോട്ടലിനെതിരായ എഡൽവെയ്‌സിന്റെ പാപ്പരത്വ ഹർജി കോടതി അംഗീകരിച്ചു. ഈ പഞ്ചനക്ഷത്ര ഹോട്ടൽ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. കോടതിക്ക് പുറത്ത് പ്രശ്‌നം പരിഹരിക്കാൻ ഹോട്ടൽ മാനേജ്‌മെന്റുമായി എഡൽവെയ്‌സ് നിരന്തരം സംഭാഷണത്തിലേർപ്പെട്ടിരുന്നുവെങ്കിലും അതിലൂടെ ഒരു പരിഹാരവും കാണാത്തതിനാലാണ് ഇപ്പോൾ കമ്പനിക്കെതിരെ പാപ്പരത്വ ഹർജി ഫയൽ ചെയ്തത്. എന്നാൽ ഈ വാർത്തകളോട് പ്രതികരിക്കാൻ മാരിയറ്റ് വിസമ്മതിച്ചു.

ഇന്ത്യൻ പാപ്പരത്വ കോടതിയിലെ സെക്ഷൻ 7 പ്രകാരമാണ് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിൽ (NCLT) ഹർജി ഫയൽ ചെയ്തത്. രണ്ട് തവണ വാദം കേട്ടതിന് ശേഷം കഴിഞ്ഞ മാസം പ്രവേശനത്തിനുള്ള ഉത്തരവ് കോടതി മാറ്റി വെച്ചിരുന്നു. മാരിയറ്റ് ഇന്റർനാഷണൽ വൈസ്രോയിയുമായി ഒപ്പിട്ട ഒരു മാനേജ്‌മെന്റ് കരാർ പ്രകാരം വൈസ്രോയി ബാംഗ്ലൂർ ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മാരിയറ്റ് ഹോട്ടലിന്റെ മാതൃ കമ്പനി. 246 ആഡംബര ഡബിൾ ബെഡ് റൂമുകൾ, 30 സ്യൂട്ടുകൾ, 1 പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, മുഴുവൻ ദിവസത്തെ ഡൈനിംഗ്, സ്‌പെഷ്യാലിറ്റി റെസ്റ്റോറന്റുകൾ, എക്‌സിക്യൂട്ടീവ് ലോഞ്ച്, ബോൾ റൂം, കോൺഫറൻസ് ഹാൾ, ബിസിനസ് സെന്റർ, ഹെൽത്ത് ക്ലബ് എന്നിവ ഉൾപ്പെടെ മൊത്തം 277 മുറികളാണ് ഹോട്ടലിലുള്ളത്.

നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള കമ്പനിയാണ് മാരിയറ്റ്. മാരിയറ്റ് ഇന്റർനാഷണലിന് ഏകദേശം 30 ബ്രാൻഡുകളുണ്ട്. 2021-ലെ വാർഷിക റിപ്പോർട്ട് അനുസരിച്ച്, റിനൈസ്സൻസ് ബ്രാൻഡിന് കീഴിൽ ആഗോളതലത്തിൽ മാരിയറ്റിന് 173 ഹോട്ടലുകളുണ്ട്. 

X
Top