ന്യൂഡൽഹി: ഒരു പുതിയ ടാർഗെറ്റ് മെച്യുരിറ്റി ഇൻഡക്‌സ് ഫണ്ടായ എഡൽവെയ്‌സ് ക്രിസിൽ ഐബിഎക്‌സ് 50:50 ഗിൽറ്റ് പ്ലസ് എസ്‌ഡിഎൽ സെപ്റ്റംബർ 2028 ഇൻഡക്‌സ് ഫണ്ട് പുറത്തിറക്കി എഡൽവെയ്‌സ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്. ഈ ഫണ്ട് ഇന്ത്യൻ ഗവൺമെന്റ് ബോണ്ടുകൾ (ഐജിബികൾ), സംസ്ഥാന വികസന വായ്പകൾ (എസ്ഡിഎൽ) എന്നിവയുടെ മിശ്രിതത്തിൽ നിക്ഷേപിക്കും.
ഇതിനായുള്ള പുതിയ ഫണ്ട് ഓഫർ (NFO) 2022 നവംബർ 1 നും 7 നും ഇടയിൽ സബ്‌സ്‌ക്രിപ്‌ഷനായി തുറന്നിരിക്കും. ക്രിസിൽ ഐബിഎക്‌സ് 50:50 ഗിൽറ്റ് പ്ലസ് എസ്‌ഡിഎൽ സെപ്തംബർ 2028 ഇൻഡക്‌സിന്റെ ഘടകങ്ങളിൽ നിക്ഷേപിക്കുന്ന ഒരു ഓപ്പൺ-എൻഡ് ടാർഗെറ്റ് മെച്യൂരിറ്റി ഇൻഡക്‌സ് ഫണ്ടാണ് ഇത്.
ഫണ്ടിനായുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 5,000 രൂപയാണ്. കാലാവധി പൂർത്തിയാകുന്നതുവരെ നിലവിലുള്ള ബോണ്ടുകൾ കൈവശം വയ്ക്കുന്ന ഒരു ബൈ-ഹോൾഡ് നിക്ഷേപ തന്ത്രമാണ് സ്കീം പിന്തുടരുന്നത്. സ്‌കീം നിക്ഷേപിക്കുന്ന യോഗ്യതയുള്ള സെക്യൂരിറ്റികളുടെ പോർട്ട്‌ഫോളിയോയ്ക്ക് മൊത്തത്തിൽ, അടിസ്ഥാന സൂചികയിലേത് പോലെ സമാനമായ അളവിലുള്ള സ്വഭാവസവിശേഷതകൾ ഉണ്ടായിരിക്കും.