
മുംബൈ: കമ്പനിയുടെ അനുബന്ധ സ്ഥാപനമായ എഡൽവീസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് കമ്പനിയിൽ (ഇടിഎൽഐ) 250 കോടി നിക്ഷേപിച്ച് എഡൽവീസ് ഫിനാൻഷ്യൽ സർവീസസ്. നിക്ഷേപത്തോടെ ഇടിഎൽഐയിലെ കമ്പനിയുടെ ഓഹരി പങ്കാളിത്തം മുൻപത്തെ 66 ശതമാനത്തിൽ നിന്ന് 75.08 ശതമാനമായി വർധിച്ചു.
എഡൽവീസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ അവകാശ ഇഷ്യു സബ്സ്ക്രൈബ് ചെയ്ത് കൊണ്ടാണ് കമ്പനി സ്ഥാപനത്തിലെ ഓഹരി പങ്കാളിത്തം വർധിപ്പിച്ചത്. ഇതിൽ 10 രൂപ മുഖവിലയുള്ള 25,00,00,000 ഇക്വിറ്റി ഓഹരികൾക്കായി 250 കോടി രൂപയാണ് കമ്പനി നിക്ഷേപിച്ചത്.
ഇന്ത്യയിലെ വൈവിധ്യവത്കൃത സാമ്പത്തിക സേവന കമ്പനിയാണ് എഡൽവീസ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്. ഇത് നിക്ഷേപ ബാങ്കിംഗ്, സ്വകാര്യ ക്ലയന്റ് ബ്രോക്കിംഗ്, അസറ്റ് മാനേജ്‌മെന്റ്, ഇൻവെസ്റ്റ്‌മെന്റ് അഡ്വൈസറി സേവനങ്ങൾ, വെൽത്ത് മാനേജ്‌മെന്റ്, ഇൻഷുറൻസ് ബ്രോക്കിംഗ്, ഹോൾസെയിൽ ഫിനാൻസിങ് സേവനങ്ങൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.