സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

എഡ് ടെക്ക് കമ്പനി നെക്സ്റ്റ് വേവ് 275 കോടി രൂപ സമാഹരിച്ചു

കൊച്ചി: നൈപുണ്യ വികസന കമ്പനിയായ നെക്സ്റ്റ് വേവ് അന്താരാഷ്ട്ര സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റലിന്‍റെ (ജിപിസി) നേതൃത്വത്തിലുള്ള ഏറ്റവും പുതിയ ധനസമാഹരണത്തിലൂടെ 275 കോടി രൂപ കരസ്ഥമാക്കി.

നെക്സ്റ്റ് വേവിന്‍റെ നിലവിലുള്ള വെഞ്ചര്‍ നിക്ഷേപകരായ ഓറിയോസ് വെഞ്ചര്‍ പാര്‍ട്ട്ണേഴ്സും ഇതില്‍ പങ്കാളിയായിരുന്നു.

ഐഐടി ബോംബെ, ഐഐടി ഖരഗ്പൂര്‍, ഐഐടി ഹൈദരാബാദ് എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ശശാങ്ക് റെഡ്ഡി ഗുജുല, അനുപം പെഡാരിയ, രാഹുല്‍ അറ്റുലുരി എന്നിവര്‍ സ്ഥാപിച്ച നെക്സ്റ്റ് വേവ് പുതുതലമുറ സാങ്കേതികവിദ്യാ തൊഴിലുകള്‍ക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ നൈപുണ്യ പ്ലാറ്റ്ഫോമാണ്.

തങ്ങളുടെ പരിശീലനത്തിലൂടെ തൊഴിലിന് ഉചിതമായ നൈപുണ്യം നേടിയ സാങ്കേതികവിദ്യാ പ്രൊഫഷണലുകളെ രൂപപ്പെടുത്തുന്നതില്‍ ഈ കമ്പനി വന്‍ വിജയമാണ് കൈവരിച്ചിരിക്കുന്നത്.

അതിവേഗം വളരുന്ന സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ ഫോര്‍ച്യൂണ്‍ 500-ല്‍ ഉള്‍പ്പെട്ട വന്‍കിടക്കാര്‍ വരെയുള്ള 1250-ല്‍ ഏറെ കമ്പനികളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നെക്സ്റ്റ് വേവില്‍ പഠിച്ച ആയിരങ്ങളെ ജോലിക്കായി തെരഞ്ഞെടുത്തത്.

ഈ ഇടപാടില്‍ നെക്സ്റ്റ് വേവിന്‍റെ സാമ്പത്തിക ഉപദേശകരായി പ്രവര്‍ത്തിച്ചത് അവെന്‍ഡസ് ക്യാപിറ്റലാണ്. ഷാര്‍ദുല്‍ അമര്‍ചന്ദ് മംഗള്‍ദാസ് ആന്‍റ് കമ്പനിയും സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസും നെക്സ്റ്റ് വേവിന്‍റെയും ജിപിസിയുടേയും നിയമോപദേശകരായി പ്രവര്‍ത്തിച്ചു.

X
Top