പിഎം സൂര്യഭവനം പദ്ധതി: 10 ലക്ഷത്തിലേറെ വീടുകളിൽ സോളർ പ്ലാന്റുകൾ സ്ഥാപിച്ചുനിർമ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കൂടിക്കാഴ്ച നടത്തിവിഴിഞ്ഞം തുറമുഖം വികസനത്തിനായി 77 ഹെക്ടർ കടൽ നികത്തിയെടുക്കുംറിയൽ എസ്റ്റേറ്റ് മൂല്യത്തിൽ മുംബൈയെ മറികടക്കുന്ന വളർച്ചയുമായി ഡൽഹിഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞു

35 മില്യൺ ഡോളറിന്റെ മൂലധനം സമാഹരിച്ച് എഡ്‌ടെക് സ്റ്റാർട്ടപ്പായ സൺസ്റ്റോൺ

മുംബൈ: ഉന്നത വിദ്യാഭ്യാസ പരിപാടികൾ വാഗ്ദാനം ചെയ്യുന്ന എഡ്‌ടെക് സ്റ്റാർട്ടപ്പായ സൺസ്റ്റോൺ, വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിന്റെ നേതൃത്വത്തിലുള്ള ഒരു ഫണ്ടിംഗ് റൗണ്ടിൽ 35 മില്യൺ ഡോളർ സമാഹരിച്ചു. ആൾട്ടീരിയ ക്യാപിറ്റലിൽ നിന്നുള്ള പങ്കാളിത്തവും ഈ ധന സമാഹരണത്തിലുണ്ടായിരുന്നു. സ്റ്റാർട്ടപ്പ് വെസ്റ്റ്ബ്രിഡ്ജ് ക്യാപിറ്റലിന്റെ നേതൃത്വത്തിൽ 28 മില്യൺ ഡോളർ സമാഹരിച്ച് ഒരു വർഷം തികയുന്നതിന് മുൻപാണ് ഈ പുതിയ ഫണ്ടിംഗ്.

ബിരുദ ടെക് പ്രോഗ്രാമുകളിൽ പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ പ്രോഗ്രാമുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ കമ്പനി ഈ മൂലധനം ഉപയോഗിക്കും. കൂടാതെ ഈ ഫണ്ടിങ്ങോടെ സ്റ്റാർട്ടപ്പിന്റെ സമാഹരിച്ച മൊത്തം മൂലധനം ഏകദേശം 69 മില്യൺ ഡോളറായി ഉയർന്നു.

ആശിഷ് മുഞ്ജാലും പിയൂഷ് നംഗ്രുവും ചേർന്ന് സ്ഥാപിച്ച സൺസ്റ്റോണിന് കോളേജുകളുമായും സ്വകാര്യ സർവ്വകലാശാലകളുമായും പങ്കാളിത്തമുണ്ട്. ഒപ്പം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കും ബിരുദ വിദ്യാർത്ഥികൾക്കും വ്യവസായ-സജ്ജമായ പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്നതിന് ഇത് കോർപ്പറേറ്റുകളുമായും ചേർന്ന് പ്രവർത്തിക്കുന്നു. 35 നഗരങ്ങളിൽ സാന്നിധ്യമുണ്ടെന്നും 40 സ്ഥാപനങ്ങളുമായി ടൈ-അപ്പുകളുണ്ടെന്നും സ്റ്റാർട്ടപ്പ് അവകാശപ്പെടുന്നു.

ബിരുദാനന്തര മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിൽ ആരംഭിച്ച സൺസ്റ്റോൺ 2022-ൽ ആദ്യമായി ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശിച്ചിരുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 100 ​​നഗരങ്ങളിലേക്ക് സാന്നിധ്യം വർധിപ്പിക്കാൻ കമ്പനി ലക്ഷ്യമിടുന്നു

X
Top