Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

സെന്റം ലേണിംഗിനെ ഏറ്റെടുത്ത് എഡ്ടെക് യൂണികോണായ അപ്‌ഗ്രേഡ്

മുംബൈ: കോർപ്പറേറ്റ് ട്രെയിനിംഗ് സൊല്യൂഷൻസ് കമ്പനിയായ സെന്റം ലേണിംഗിനെ ഏറ്റെടുത്ത് എഡ്ടെക് യൂണികോണായ അപ്‌ഗ്രേഡ്. സെപ്തംബർ 15-നാണ് ഏറ്റെടുക്കൽ നടന്നത്. ഈ ഇടപാടിലൂടെ ഭാരതി എന്റർപ്രൈസസ് ലിമിറ്റഡും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും അപ്ഗ്രേഡിനൊപ്പം ചേരുമെന്ന് എഡ്‌ടെക് സ്റ്റാർട്ടപ്പ് പ്രസ്താവനയിൽ പറഞ്ഞു.

എന്നാൽ ഇടപാടിന് ശേഷവും മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സഞ്ജയ് ബഹലിന്റെ കീഴിൽ സെന്റം സ്വതന്ത്രമായി പ്രവർത്തിക്കുന്നത് തുടരുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ മാസം സർക്കാർ ജോലികൾക്കായുള്ള ടെസ്റ്റ് തയ്യാറെടുപ്പ് പ്ലാറ്റ്‌ഫോമായ എക്സാംപൂറിനെ അപ്‌ഗ്രേഡ് ഏറ്റെടുത്തിരുന്നു.

ഒരു മാസത്തിനിടെ അപ്‌ഗ്രേഡ് നടത്തുന്ന മൂന്നാമത്തെ ഏറ്റെടുക്കലാണിത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഓൺലൈൻ ലേണിംഗ് പ്ലാറ്റ്‌ഫോമായ ഹാരപ്പ എഡ്യൂക്കേഷനെയും റിക്രൂട്ട്‌മെന്റ് ആൻഡ് സ്റ്റാഫിംഗ് സ്ഥാപനമായ വോൾവ്‌സ് ഇന്ത്യയെയും കമ്പനി സ്വന്തമാക്കിയിരുന്നു.

അപ്‌ഗ്രേഡിന്റെ ഏറ്റവും പുതിയ ഏറ്റെടുക്കലായ ന്യൂഡൽഹി ആസ്ഥാനമായുള്ള സെന്റം, കോർപ്പറേറ്റുകൾക്ക് ഇംപാക്ട് അധിഷ്ഠിത പരിശീലനവും സ്കൂളുകൾക്കും കോളേജ് പഠിതാക്കൾക്കും തൊഴിൽപരവും വിദ്യാഭ്യാസപരവുമായ പരിശീലനവും വാഗ്ദാനം ചെയ്യുന്നു.

സെന്റത്തിന് 3,000 ലേണിംഗ് ആൻഡ് ഡെവലപ്‌മെന്റ് (എൽ ആൻഡ് ഡി) വിദഗ്ധരുടെ ഒരു ടീമുണ്ടെന്നും. ഇന്ത്യയിലും ആഫ്രിക്കയിലുമായി രണ്ട് ദശലക്ഷത്തിലധികം ആളുകൾക്ക് ഇത് പരിശീലനം നൽകിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെട്ടു. നടപ്പ് സാമ്പത്തിക വർഷത്തിൽ സെന്റം 170 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.

X
Top