2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

വിദ്യാഭ്യാസ വായ്‌പാ വിതരണം വീണ്ടും സജീവമാകുന്നു

കൊച്ചി: ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം വിദ്യാഭ്യാസ വായ്‌പാ വിതരണം വീണ്ടും സജീവമാക്കി ബാങ്കുകൾ. കൊവിഡിൽ നിർജീവമായ കഴിഞ്ഞ രണ്ടുവർ‌ഷത്തിന് ശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും സജീവമാകുകയും വിദേശത്ത് പഠിക്കുന്നവരുടെ എണ്ണം കൂടിയതുമാണ് ഈ വിഭാഗം വായ്‌പകൾക്ക് ഡിമാൻഡേറാനും വിതരണം വർദ്ധിക്കാനും മുഖ്യകാരണം.

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സമ്മർദ്ദംമൂലം വിദ്യാഭ്യാസ വായ്‌പാ വിതരണത്തിന് പൊതുമേഖലാ ബാങ്കുകൾ നിർബന്ധിതരാകുന്നതും വായ്‌പാ വളർച്ചയ്ക്ക് വഴിയൊരുക്കുന്നു. രാജ്യത്ത് മൊത്തം വിദ്യാഭ്യാസ വായ്‌പകളുടെ 90 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ്.

ബാങ്കുകൾക്ക് വലിയ കിട്ടാക്കട പ്രതിസന്ധി സൃഷ്‌ടിച്ചിരുന്ന വിദ്യാഭ്യാസ വായ്‌പകളിലെ തിരിച്ചടവുകൾ ഉഷാറായതും തിരിച്ചടവ് പ്രോത്സാഹിപ്പിക്കാൻ മികച്ച നടപടികൾ ബാങ്കുകൾ കൈക്കൊള്ളുന്നതും നേട്ടമാണെന്ന് കരുതപ്പെടുന്നു.

7.5 ലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്‌പകൾക്ക് സർക്കാർ ഗ്യാരന്റി സ്കീം ലഭ്യമാണെന്നതും ബാങ്കുകൾ പ്രയോജനപ്പെടുത്തുന്നു. 7.5 ലക്ഷം രൂപയ്ക്കുമേലുള്ള വായ്‌പകൾക്ക് ഈട് നിർബന്ധമാണ്. ഇത് കിട്ടാക്കടം തിരിച്ചുപിടിക്കലിനും (റിക്കവറി) ബാങ്കുകൾക്ക് ഗുണകരമാകുന്നുണ്ട്.

വായ്‌പയ്ക്ക് ആവശ്യക്കാരേറെ

നടപ്പുവർഷം ജൂലായ്-സെപ്തംബറിൽ വിദ്യാഭ്യാസ വായ്‌പാവിതരണത്തിലെ വളർച്ച 12 ശതമാനമാണ്. മുൻവർഷത്തെ സമാനപാദത്തിൽ വളർച്ച വെറും ഒരു ശതമാനമായിരുന്നു. 2021 സെപ്തംബർപാദത്തിലെ 79,917 കോടി രൂപയിൽ നിന്ന് 89,537 കോടി രൂപയിലേക്ക് ഇക്കുറി മൊത്തം വായ്‌പകൾ ഉയർന്നു.

നടപ്പുവർഷം (2022-23) സെപ്തംബർവരെ വളർച്ച 8.2 ശതമാനമാണ്. 2021-22ലെ സമാനകാലത്തെ വളർച്ച 2.3 ശതമാനമായിരുന്നു.

 4 ലക്ഷം രൂപവരെയുള്ള വിദ്യാഭ്യാസ വായ്‌പകൾക്ക് ഈട് ആവശ്യമില്ല.

 4 ലക്ഷം മുതൽ 7.5 ലക്ഷം രൂപവരെ തേർഡ്-പാർട്ടി ഗ്യാരന്റിയോടെ വായ്‌പ നേടാം.

 7.5 ലക്ഷം രൂപയ്ക്കുമേൽ വായ്‌പയ്ക്ക് ഈട് നിർബന്ധം.

രാജ്യത്തെ മൊത്തം വായ്‌പകളുടെ എട്ട് ശതമാനത്തോളമാണ് വിദ്യാഭ്യാസ വായ്‌പകൾ. വിദ്യാഭ്യാസ വായ്പകളിലെ കിട്ടാക്കടനിരക്ക് മറ്റ് വായ്‌പകളേക്കാൾ താരതമ്യേന കൂടുതലാണ്; 7.82 ശതമാനം.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേരളത്തിലും വിദ്യാഭ്യാസ വായ്‌പകളിൽ നേട്ടക്കണക്കുകൾ കാണാം.

2021-22 ജൂൺപാദത്തിലെ 10,700 കോടി രൂപയിൽ നിന്ന് 11,059 കോടി രൂപയിലേക്ക് വായ്‌പകൾ വളർന്നുവെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു; വളർച്ച മൂന്ന് ശതമാനം.

കിട്ടാക്കടം 46,165 കോടി രൂപയിൽ നിന്ന് 7 ശതമാനം താഴ്‌ന്ന് 43,017 കോടി രൂപയായി.

X
Top