രാജ്യത്ത് സ്ഥിരം ശമ്പളം വാങ്ങുന്ന സ്ത്രീകള്‍ കൂടുതല്‍ കേരളത്തില്‍ആദായ നികുതി ബില്ലിലെ വ്യവസ്ഥകള്‍ ചോദ്യമുയര്‍ത്തുന്നു; ആശങ്കയാകുന്നത് നിയമത്തിലെ 247-ാം വകുപ്പ്പ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുമെന്ന് സെബി അധ്യക്ഷൻകരുതൽ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കുംഅമേരിക്കയും റഷ്യയും തോറ്റുപോകുന്ന സ്വർണ ശേഖരവുമായി ഇന്ത്യൻ സ്ത്രീകൾ

ഈജിപ്തിന്റെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി മോദിക്ക്

കെയ്റോ: ഈജിപ്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ഈജിപ്ത് സന്ദർശിച്ച മോദിക്ക് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസിയാണ് പുരസ്‌കാരം സമ്മാനിച്ചത്.

നരേന്ദ്രമോദിക്ക് പരമോന്നത ബഹുമതി നൽകുന്ന പതിമൂന്നാമത്തെ രാജ്യമാണ് ഈജിപ്ത്. പ്രസിഡന്റുമായുള്ള ഉഭയകക്ഷി കൂടികാഴ്ചക്ക് മുൻപായിരുന്നു പുരസ്‌കാര സമർപ്പണം.

കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.

ഈജിപ്തിലെത്തിയ മോദി ഇന്ന് ചരിത്രപ്രസിദ്ധമായ അൽ-ഹക്കിം പള്ളിയും കെയ്‌റോയിലെ ഹീലിയോപോളിസ് കോമൺവെൽത്ത് യുദ്ധ സെമിത്തേരിയും സന്ദർശിച്ചു. കൂടാതെ, പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽസിസിയുമായി പ്രധാനമന്ത്രി മോദി ചർച്ച നടത്തി.

ഒന്നാം ലോക മഹായുദ്ധത്തിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ഹീലിയോപോളിസ് യുദ്ധ സെമിത്തേരിയിൽ പ്രധാനമന്ത്രി മോദി ആദരാഞ്ജലി അർപ്പിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ഈജിപ്തിലും പലസ്തീനിലും പോരാടി മരണപ്പെട്ട നാലായിരത്തോളം ഇന്ത്യൻ സൈനികരുടെ ഓർമക്കായി നിർമിക്കപ്പെട്ട സ്മാരകമാണ് ഹീലിയോപോളിസ്.

ഈ വർഷം സെപ്റ്റംബറിൽ ഇന്ത്യയെ ആതിഥേയത്വം വഹിക്കുന്ന ജി-20 ഉച്ചകോടിയിൽ ഈജിപ്തിനെ പ്രത്യേക അതിഥിയായി ക്ഷണിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി പദത്തിലെത്തിയശേഷം നരേന്ദ്ര മോദിയുടെ ആദ്യ ഈജിപ്ത് സന്ദർശനമാണിത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനത്തിനായി ഈജിപ്തിലെത്തുന്നത് 26 വർഷത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണെന്ന പ്രത്യേകതയുമുണ്ട്.

ഈ മാസം 21 മുതൽ 23 വരെ യുഎസിൽ നടത്തിയ സന്ദർശനത്തിനു ശേഷം ഇന്ത്യയിലേക്കുള്ള മടക്കയാത്രയിലാണ് നരേന്ദ്ര മോദി ഈജിപ്തിലെത്തിയത്.

X
Top