ന്യൂഡല്‍ഹി: എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഐഷര്‍ മോട്ടോഴ്‌സ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 918.34 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 50.38 ശതമാനം അധികം.
വരുമാനം 17.62 ശതമാനം ഉയര്‍ന്ന് 3912.07 കോടി രൂപയായപ്പോള്‍ എബിറ്റ 22.8 ശതമാനം ഉയര്‍ന്ന് 1021 കോടി രൂപ.2,25,368 എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളാണ് കമ്പനി വില്‍പന നടത്തിയത്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 21.1 ശതമാനം അധികമാണിത്.
വിപണി സമയത്തിന് ശേഷമാണ് കമ്പനി പ്രഖ്യാപനം നടത്തിയത്. അതേസമയം കമ്പനി ഓഹരി 1.41 ശതമാനം ഉയര്‍ന്ന് 3380.10 രൂപയില്‍ ക്ലോസ് ചെയ്തു. എക്കാലത്തേയും ഉയര്‍ന്ന റോയല്‍ എന്‍ഫീല്‍ഡ്, വിഇസിവി വില്‍പന, ഒന്നാംപാദത്തെ നിര്‍ണ്ണായകമാക്കിയെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സിദ്ധാര്‍ത്ഥ ലാല്‍ പറഞ്ഞു.