മുംബൈ:മികച്ച സെപ്തംബര്‍ പാദ പ്രകടനം നടത്തിയിട്ടും ഐഷര്‍ മോട്ടോഴ്‌സ് ഓഹരി താഴ്ച വരിച്ചു. 5 ശതമാനത്തോളം ഇടിവ് നേരിട്ട് 3519.65 രൂപയിലാണ് സ്റ്റോക്ക് ക്ലോസ് ചെയ്തത്. എക്കാലത്തേയും ഉയര്‍ന്ന വരുമാനവും ലാഭവും നേടാന്‍ കമ്പനിയ്ക്കായിരുന്നു.
വര്‍ഷികാടിസ്ഥാനത്തില്‍ 76 ശതമാനം ഉയര്‍ന്ന് ലാഭം 657 കോടി രൂപയായപ്പോള്‍ പ്രവര്‍ത്തന വരുമാനം 56.4 ശതമാനം ഉയര്‍ന്ന് 3519 കോടി രൂപയിലെത്തി. 75 ശതമാനം ഉയര്‍ന്ന് 821.4 കോടിരൂപയിലാണ്ഇബിറ്റയുള്ളത്. 20.9 ശതമാനത്തില്‍ നിന്നും 23.3 ശതമാനമാക്കി മാര്‍ജിന്‍ ഉയര്‍ത്താനുമായി.
64.7 ശതമാനം വര്‍ദ്ധനവില്‍ 2.03 ലക്ഷം റോയല്‍ എന്‍ഫീല്‍ഡുകളാണ് വില്‍പന നടത്തിയത്. എന്നാല്‍ പ്രവര്‍ത്തന വരുമാനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വിലയിരുത്തുന്നു. ആഗോള റിസര്‍ച്ച് സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലി 4065 രൂപ ലക്ഷ്യവിലയില്‍ ഇക്വല്‍വെയ്റ്റ് റോറ്റിംഗ് നല്‍കുമ്പോള്‍ 4511 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഓഹരി വാങ്ങാനാണ് സിഎല്‍എസ്എ നിര്‍ദ്ദേശം.
ആഭ്യന്തര റിസര്‍ച്ച് സ്ഥാപനം മോതിലാല്‍ ഓസ്വാള്‍ ലക്ഷ്യവില 3333 രൂപയില്‍ നിന്നും 3859 രൂപയാക്കി ഉയര്‍ത്തി. കൂട്ടിച്ചേര്‍ക്കല്‍ റേറ്റിംഗാണ് അവര്‍ ഓഹരിയ്ക്ക് നല്‍കുന്നത്.