Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

100 കോടി ഡോളര്‍ സമാഹരിച്ച എട്ട്‌ ഐപിഒകള്‍ നേരിട്ടത്‌ കനത്ത തകര്‍ച്ച

പിഒ വിപണിയിലേക്ക്‌ കമ്പനികളുടെ പ്രവാഹം തുടരുമ്പോഴും എല്ലാ പബ്ലിക്‌ ഇഷ്യുകളും നിക്ഷേപകര്‍ക്ക്‌ നേട്ടമല്ല സമ്മാനിച്ചത്‌ എന്ന വസ്‌തുത കൂടി ഓര്‍ക്കേണ്ടതുണ്ട്‌.

കഴിഞ്ഞ പത്ത്‌ വര്‍ഷത്തിനിടെ ഐപിഒ വഴി 100 കോടിയില്‍ പരം ഡോളര്‍ വീതം സമാഹരിച്ച എട്ട്‌ കമ്പനികളുടെ വിപണിമൂല്യം ഇപ്പോള്‍ ആ നിലവാരത്തിലും താഴെയാണ്‌.

പ്രമുഖ ഇന്ത്യന്‍ ബ്രോക്കറേജ്‌ ആയ മോത്തിലാല്‍ ഓസ്വാള്‍ പുറത്തുവിട്ട ഒരു റിപ്പോര്‍ട്ടില്‍ ഇന്‍ഡിഗോ പെയിന്റ്‌സ്‌, ഉജ്ജീവന്‍ എസ്‌എഫ്‌ബി, പവര്‍ഗ്രിഡ്‌ ഇന്‍ഫ്ര, ചെംപ്ലാസ്റ്റ്‌ സാന്‍മാര്‍, ജൂനിപ്പര്‍ ഹോട്ടല്‍സ്‌, ടിവിഎസ്‌ സപ്ലൈ, ടിഎന്‍ മര്‍ക്കന്റൈല്‍ ബാങ്ക്‌ എന്നിവ ലിസ്റ്റിംഗിനു ശേഷം മൂല്യചോര്‍ച്ച നേരിട്ട കമ്പനികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നതായി ചൂണ്ടികാട്ടുന്നു.

2021 ജനുവരിയില്‍ 203 കോടി ഡോളര്‍ വിപണിമൂല്യത്തോടെ ലിസ്റ്റ്‌ ചെയ്‌ത ഇന്‍ഡിഗോ പെയിന്റ്‌സ്‌ അതിനു ശേഷം ശക്തമായ ഇടിവാണ്‌ നേരിട്ടത്‌. 82 കോടി ഡോളറായി കമ്പനിയുടെ വിപണിമൂല്യം ഇടിഞ്ഞു.

2019 ഡിസംബറില്‍ 136 കോടി ഡോളര്‍ വിപണിമൂല്യത്തോടെ ലിസ്റ്റ്‌ ചെയ്‌ത ഉജ്ജിവന്‍ സ്‌മോള്‍ ഫിനാന്‍സ്‌ ബാങ്കിന്റെ മൂല്യം ഇപ്പോള്‍ 81 കോടി ഡോളറാണ്‌. വിപണിയിലെ തിരുത്തല്‍, ബിസിനസിലുണ്ടായ തിരിച്ചടി, പ്രവര്‍ത്തനത്തിലെ വെല്ലുവിളി തുടങ്ങിയ ഘടകങ്ങള്‍ ഈ മൂല്യചോര്‍ച്ചയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌.

പവര്‍ഗ്രിഡ്‌ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ഇന്‍വെസ്റ്റ്‌മെന്റ്‌ ട്രസ്റ്റ്‌ 128 കോടി ഡോളറും ചെംപ്ലാസ്റ്റ്‌ സാന്‍മാര്‍ 114 കോടി ഡോളറും വിപണിമൂല്യത്തോടെയാണ്‌ ലിസ്റ്റ്‌ ചെയ്‌തിരുന്നത്‌. ഇപ്പോള്‍ ഈ കമ്പനികളുടെ വിപണിമൂല്യം 100 കോടി ഡോളറിലും താഴെയാണ്‌.

അതേ സമയം ചില കമ്പനികള്‍ മൂല്യചോര്‍ച്ച നേരിടുന്നുണ്ടെങ്കിലും ഐപിഒകളുടെ പ്രവാഹത്തെ അതൊന്നും ബാധിക്കുന്നില്ല. ഈ വര്‍ഷം 317 ഐപിഒകള്‍ 1.8 ലക്ഷം കോടി രൂപ സമാഹരിച്ച്‌ റെക്കോഡ്‌ സൃഷ്‌ടിക്കുകയാണ്‌ ചെയ്‌തത്‌.

X
Top