ഇന്ത്യൻ വിവാഹ വിപണി കുതിക്കുന്നു; ഉത്സവകാലത്ത് നടക്കുക 35 ലക്ഷം വിവാഹങ്ങൾ, വിപണിയിലെത്തുക 4.25 ലക്ഷം കോടിമേൽപ്പാലങ്ങളുടെ നിർമാണം വേഗത്തിലാക്കാൻ റെയിൽവേക്ക് പുതിയ വിഭാഗംപി.എം. സൂര്യഘർ മുഫ്ത് ബിജിലി യോജനയിൽ സൗരോർജപ്ലാന്റിനായി പുരപ്പുറം വാടകയ്ക്ക് നൽകാനും വ്യവസ്ഥവരുന്നുവിഴിഞ്ഞത്തിന് വെല്ലുവിളിയായി തൂത്തുക്കുടി തുറമുഖത്ത് പുതിയ ടെർമിനൽഇന്ത്യ മാലദ്വീപിന് വായ്പ പുതുക്കി നല്‍കി

8 മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായ വര്‍ധനവ് 2 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച ബിഎസ്ഇയിലെ മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായ വര്‍ധനവ് 2,03,335.28 കോടി രൂപ. സെന്‍സക്സ് 2.39 ശതമാനം നേട്ടത്തിലായതോടെയാണ് ഇത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവയൊഴികെയുള്ള ആദ്യ പത്ത് കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉയര്‍ച്ചയുണ്ടായി.

30,120.57 കോടി വര്‍ധനവ് രേഖപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂല്യം 5,00,492.23 കോടി രൂപയാണ്. 25,946.89 കോടി നേട്ടമുണ്ടാക്കിയ ഐസിഐസിഐ ബാങ്ക് മൂല്യം 6,32,264.39 കോടി രൂപയായപ്പോള്‍ ഹിന്ദുസ്ഥാന്‍ യൂണിലവര്‍ 18,608.76 കോടി രൂപയാണ് കൂട്ടിച്ചേര്‍ത്തത്. 6,23,828.23 കോടി രൂപയാണ് എച്ച് യുഎല്ലിന്റെ മൊത്തം മൂല്യം.

ഭാരതി എയര്‍ടെല്‍ മൂല്യം 17,385.1 കോടി രൂപ ഉയര്‍ന്ന് 4,43,612.09 കോടി രൂപയിലുമെത്തി. 16,739.62 കോടി രൂപ നേട്ടമുണ്ടാക്കിയ ഐടിസി 4,28,453.62 കോടി രൂപ വിപണി മൂല്യത്തിലാണുള്ളത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ വിപണി മൂല്യം 11,48,722.59 കോടി രൂപയാണ്. നേട്ടം 15,276.54 കോടി രൂപ.

ഇന്‍ഫോസിസിന്റെ എംക്യാപ് 10,961.39 കോടി രൂപ ഉയര്‍ന്ന് 6,31,216.21 കോടി രൂപയായും മാറി. അതേസമയം
ബജാജ് ഫിനാന്‍സിന്റെ മൂല്യം 4,878.68 കോടി രൂപ ഇടിഞ്ഞ് 4,35,416.70 കോടി രൂപയായും എച്ച്ഡിഎഫ്സി ബാങ്കിന്റെ മൂല്യം 1,503.89 കോടി രൂപ കുറഞ്ഞ് 8,01,182.91 കോടി രൂപയായും താഴ്ന്നു.

ടോപ്പ്10 സ്ഥാപനങ്ങളുടെ റാങ്കിംഗില്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടരുന്നു. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്,ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, എസ്ബിഐ,ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഐടിസി എന്നീ കമ്പനികളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂലധനം (എംക്യാപ്) 68,296.41 കോടി രൂപ ഉയര്‍ന്ന് 16,72,365.60 കോടി രൂപയായാണ് മാറിയത്.

X
Top