മുംബൈ: ഏറ്റവും മൂല്യമുള്ള 10 സ്ഥാപനങ്ങളില്‍ എട്ട് കമ്പനികളുടേയും വിപണി മൂല്യം കഴിഞ്ഞയാഴ്ച ചോര്‍ന്നു. 1,06,991.42 കോടി രൂപയുടെ നഷ്ടമാണ് കമ്പനികള്‍ നേരിട്ടത്. കഴിഞ്ഞയാഴ്ച സെന്‍സെക്സ് 940.37 പോയിന്റ് അഥവാ 1.55 ശതമാനം പോയിന്റുകള്‍ പൊഴിച്ചിരുന്നു.
ഹിന്ദുസ്ഥാന്‍ യുണിലിവറും ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എല്‍ഐസി) മാത്രമാണ് എംക്യാപ് ഉയര്‍ത്തിയത്. 25185.37 കോടി രൂപ നഷ്ടപ്പെടുത്തിയ ഇന്‍ഫോസിസാണ് തകര്‍ച്ച നേരിട്ടവയില്‍ മുന്നില്‍. 6,09687.79 കോടി രൂപയാണ് ഐടി ഭീമന്റെ നിലവിലെ മൂല്യം.
എച്ച്ഡിഎഫ്‌സി ബാങ്ക് 18,375.41 കോടി രൂപ പൊഴിച്ച് 8,89,130 കോടി രൂപയിലെത്തി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) മൂല്യം 17,289.02 കോടി രൂപ ഇടിഞ്ഞ് 11,75,287.30 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റെ മൂല്യം 14,447.69 കോടി രൂപ കുറഞ്ഞ് 6,07,140.65 കോടി രൂപയുമായി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 11,245.01 കോടി രൂപയുടെ താഴചയാണ് രേഖപ്പെടുത്തിയത്.
36,012.18 കോടി രൂപയാണ് നിവിലെ മൂല്യം. എച്ച്ഡിഎഫ്സിയുടെ മൂല്യം 7,419.45 കോടി രൂപ കുറഞ്ഞ് 4,74,018.02 കോടി രൂപയായും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ മൂല്യം 7,408.2 കോടി രൂപ കുറഞ്ഞ് 17,16,571.25 കോടി രൂപയായും മാറി. ഭാരതി എയര്‍ടെല്ലിന്റെ മൂല്യം 5,621.27 കോടി രൂപ കുറഞ്ഞ് 4,43,356.45 കോടി രൂപയായി.
അതേസമയം എല്‍ഐസി 14,105.09 കോടി രൂപ വര്‍ധിപ്പിച്ച് മൂല്യം, 4,47,114.09 കോടി രൂപയാക്കി. ഹിന്ദുസ്ഥാന്‍ യുണിലിവറിന്റെ മൂല്യം 4,053.05 കോടി രൂപ ഉയര്‍ന്ന് 6,05,489.67 കോടി രൂപയായി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള സ്ഥാപനമായി തുടരുന്നു. ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി, എല്‍ഐസി, ഭാരതി എയര്‍ടെല്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.