കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

സഹകരണമേഖലയിൽ എട്ടിന മാർഗരേഖ; 10 ലക്ഷത്തിനുമേലുള്ള വായ്പയ്ക്ക് പദ്ധതി റിപ്പോർട്ട് നൽകണം

തിരുവനന്തപുരം: സഹകരണ ബാങ്കുകൾ 10 ലക്ഷം രൂപയിൽ കൂടുതൽ വായ്പ നൽകണമെങ്കിൽ, വായ്പത്തുക വിനിയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ റിപ്പോർട്ടുകൂടി നൽകണമെന്ന് ശുപാർശ. കരുവന്നൂർ സഹകരണബാങ്കിലുണ്ടായ തട്ടിപ്പിനെക്കുറിച്ച് പഠിച്ച ഉന്നതതല ഉദ്യോഗസ്ഥ സമിതിയുടെ റിപ്പോർട്ടിലാണ് ഈ നിർദേശം.

നിർമാണങ്ങൾക്കാണെങ്കിൽ കെട്ടിടത്തിന്റെ പ്ലാൻ, എസ്റ്റിമേറ്റ് എന്നിവ നൽകണം. ഈ അപേക്ഷകൾ പ്രൊഫഷണൽ ഡയറക്ടർമാർ, ബാങ്ക് സെക്രട്ടറി എന്നിവരടങ്ങിയ സമിതി പരിശോധിക്കണം. തുടർന്ന് വായ്പ ശുപാർശചെയ്യണം. ഇക്കാര്യം വ്യക്തമാക്കി സഹകരണസംഘം രജിസ്ട്രാർ സർക്കുലർ ഇറക്കണം.

നിർമാണവായ്പകളിൽ പ്ലാൻപ്രകാരം ഒരോഘട്ടവും പൂർത്തിയാകുന്ന മുറയ്ക്ക് വായ്പത്തുക തവണകളായി അനുവദിക്കാമെന്ന നിർദേശം സർക്കുലറിൽ ഉൾപ്പെടുത്തണം. കരുവന്നൂർ ബാങ്കിലെ തട്ടിപ്പിന്റെകാരണം മറ്റു സംഘങ്ങളിലും ആവർത്തിക്കാനിടയുള്ളതാണെന്നും സമിതി മുന്നറിയിപ്പു നൽകി. ഇതുതടയാൻ എട്ടുനിർദേശങ്ങൾ സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സഹകരണസംഘം അഡീഷൽ രജിസ്ട്രാർ ഉൾപ്പെടുന്നതാണ് സമിതി.

ജീവനക്കാരെ ഓരേ ചുമതലകളിൽ രണ്ടുവർഷത്തിലധികം ഇരുത്തരുതെന്നും സമിതി നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സഹകരണ രജിസ്ട്രാർ സർക്കുലറും ഇറക്കി.

മറ്റു പ്രധാന നിർദേശങ്ങൾ

എല്ലാ വായ്പാ സഹകരണസംഘങ്ങളിലും പ്രൊഫഷണൽ ഡയറക്ടർമാരെ ഉൾപ്പെടുത്തണം.
കരുവന്നൂർ ബാങ്കിൽ വസ്തുവിന്റെ മൂല്യനിർണയത്തിൽ ക്രമക്കേടുണ്ടായി. ഈട് വസ്തുവിന്റെ വിപണി മൂല്യം പെരുപ്പിച്ച് കാണിച്ചാണ് വൻതുകയുടെ വായ്പ തരംപ്പെടുത്തിയത്. സമാന രീതി മറ്റ് സംഘങ്ങളിലും സാധ്യമാണ്. അതിനാൽ, ഈട് മൂല്യനിർണയത്തിന് പ്രത്യേകസംവിധാനം ഉണ്ടാക്കണം.

പത്തുലക്ഷത്തിൽ കൂടുതൽ വായ്പ നൽകുമ്പോൾ ഈട് വസ്തുക്കളുടെ മൂല്യനിർണയം നടത്തുന്നതിന് വാണിജ്യ ബാങ്കുകളുടെ മാതൃക സ്വീകരിക്കണം. മുൻപരിചയവും യോഗ്യതയുമുള്ള വാല്യൂവർമാരുടെ പാനൽ സഹകരണസംഘം രജിസ്ട്രാർ തയ്യാറാക്കണം.

എം.ഡി.എസ്. എന്ന പേരിലുള്ള ചിട്ടി ഇടപാടുകൾ സംഘങ്ങളുടെ കണക്കിൽ ഉൾപ്പെടുത്തുന്നതിൽ കൂടുതൽ വ്യക്തതവേണം. എം.ഡി.എസ്. ഏകീകൃത രീതിയിലല്ല സംഘങ്ങൾ നടത്തുന്നത്. ഇതിന് പൊതുനിബന്ധനയില്ല. കണക്കെഴുത്ത് രീതി ഏകീകൃതമാക്കണം.

X
Top