ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

പണപ്പെരുപ്പത്തെ നിര്‍ണ്ണയിക്കുക എല്‍ നിനോ പ്രതിഭാസമെന്ന് ഫിച്ച് റേറ്റിംഗ്‌സ്

ന്യൂഡല്‍ഹി: കാര്‍ഷികോത്പാദനത്തിലും വിതരണത്തിലുമുണ്ടാകുന്ന എല്‍നിനോ സ്വാധീനം പണപ്പെരുപ്പമുയര്‍ത്തുമെന്ന് ഫിച്ച് റേറ്റിംഗ്‌സ്. ഗ്രാമീണ ഡിമാന്റ് നിലവില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ അത് മണ്‍സൂണിനെ ആശ്രയിച്ചാണിരിക്കുന്നത്, ഫിച്ച് റേറ്റിംഗിലെ ഏഷ്യ സോവറിന്‍ റേറ്റിംഗ്‌സ് ഡയറക്ടര്‍ ജെറമി സൂക്ക് പറഞ്ഞു.

താപതരംഗവും മഴക്കുറവുമാണ് എല്‍നിനോ എന്ന സമുദ്ര-അന്തരീക്ഷ പ്രതിഭാസത്തിന്റെ ലക്ഷണങ്ങള്‍. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് (ഐഎംഡി) പറയുന്നതനുസരിച്ച് ലാനിന പ്രതിഭാസം (അളവില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യം) എല്‍നിനോയ്ക്ക് വഴിമാറാനുള്ള സാധ്യതയാണുള്ളത്. അങ്ങിനെ സംഭവിയ്്ക്കുന്ന പക്ഷം മണ്‍സൂണില്‍ കുറവ് വരുകയും അത് വിളവെടുപ്പിനെ ബാധിക്കുകയും ചെയ്യും.

ഇന്ത്യന്‍ ഉപഭോക്തൃ സൂചിക പണപ്പെരുപ്പത്തിന്റെ പ്രധാന സംഭാവന ഭക്ഷ്യോത്പന്നങ്ങളാണെന്നിരിക്കെ കാര്‍ഷികോത്പാദനത്തിലെ കുറവ് വിലകയറ്റമുണ്ടാക്കുകയും ഗ്രാമീണ ഡിമാന്റ് കുറയ്ക്കുകയും ചെയ്യും. നിലവിലെ 6 ശതമാനം പണപ്പെരുപ്പത്തില്‍ ഭക്ഷ്യവില എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്ന് നിരീക്ഷിക്കുന്നത് നിര്‍ണ്ണായകമാണ്, സൂക്ക് പറയുന്നു.ഭക്ഷ്യവില റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയതീരുമാനങ്ങളെ ബാധിക്കുന്നു.

2022 ഏപ്രില്‍ മുതല്‍ 2023 ഫെബ്രുവരി വരെ, ഉപഭോക്തൃ വില പണപ്പെരുപ്പം 6.7 ശതമാനമാണ്. ആര്‍ബിഐയുടെ ടാര്‍ഗെറ്റ് ശ്രേണിയായ 2-4 ന് മുകളില്‍.ഇത് പണപ്പെരുപ്പത്തിന്റെ സ്ഥിരതയെ സൂചിപ്പിക്കുന്നു.

2023 ഫെബ്രുവരിയില്‍ സിപിഐ പണപ്പെരുപ്പം 6.4 ശതമാനമായി കുറഞ്ഞു. ഭക്ഷ്യോത്പാദന പണപ്പെരുപ്പത്തിലും ഇടിവുണ്ടായി.ജനുവരിയില്‍ 6.5 ശതമാനമായിരുന്നു പണപ്പെരുപ്പം.

X
Top