കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

4 ദിവസം കൊണ്ട്‌ എല്‍സിഡ്‌ ഓഹരി 20% ഉയര്‍ന്നു

രാജ്യത്തെ ഏറ്റവും വിലകൂടിയ ഓഹരിയായ എല്‍സിഡ്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌സ്‌ ലിമിറ്റഡ്‌ വെറും നാല്‌ ദിവസം കൊണ്ട്‌്‌ ഏകദേശം 20 ശതമാനം ഉയര്‍ന്ന്‌ ബിഎസ്‌ഇയില്‍ 2,73,488.85 രൂപ എന്ന പുതിയ ഉയര്‍ന്ന നിലവാരം രേഖപ്പെടുത്തി.

എംആര്‍എഫിനെ പിന്തള്ളിയായിരുന്നു എല്‍സിഡ്‌ ഇന്ത്യന്‍ വിപണിയിലെ ഏറ്റവും വിലയുള്ള ഓഹരിയായി മാറിയത്‌. വിപണിയിലെ തകര്‍ച്ചയ്‌ക്കിടയിലും ഇന്നലെ എല്‍സിഡ്‌ ഇന്‍വെസ്‌റ്റ്‌മെന്റ്‌സിന്റെ ഓഹരികള്‍ അഞ്ച്‌ ശതമാനം ഉയര്‍ന്ന്‌ അപ്പര്‍ സര്‍ക്യൂട്ടിലെത്തി.

ഒക്ടോബര്‍ 29ന്‌ ആയിരുന്നു എല്‍സിഡ്‌ ബിഎസ്‌ഇയില്‍ റീലിസ്‌റ്റ്‌ ചെയ്‌തത്‌. അന്ന്‌ എല്‍സിഡിന്റെ ഓഹരി വില 66,92,535 ശതമാനം എന്ന അസാധാരണ വര്‍ദ്ധനവ്‌ രേഖപ്പെടുത്തിയിരുന്നു. 3.53 രൂപയില്‍ നിന്നുമാണ്‌ 2,36,250 രൂപയിലേക്ക്‌ ഓഹരി വില കുതിച്ചുയര്‍ന്നത്‌.

ഈ മൂല്യവര്‍ദ്ധനവ്‌ എല്‍സിഡിനെ ഇന്ത്യയിലെ ഏറ്റവും വിലകൂടിയ ഓഹരിയായി ഉയര്‍ത്തി. ഇന്നലെ എംആര്‍എഫ്‌ 1,22,471.15 രൂപയിലാണ്‌ വ്യാപാരം ചെയ്‌തത്‌. ഒരു ലക്ഷം രൂപക്കു മുകളില്‍ വിലയുള്ള രണ്ട്‌ ഓഹരികള്‍ മാത്രമാണ്‌ ഇന്ത്യന്‍ വിപണിയിലുള്ളത്‌.

5.85 ലക്ഷം രൂപയാണ്‌ എല്‍സിഡ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ലിമിറ്റഡിന്റെ ബുക്ക്‌ വാല്യു. ഇതില്‍ നിന്നും 50 ശതമാനത്തിലേറെ താഴെയാണ്‌ ഇപ്പോഴും ഈ ഓഹരിയുടെ വില.

നിലവിലുള്ള ഓഹരി വിലയും ബുക്ക്‌ വാല്യുവും തമ്മിലുള്ള വലിയ വ്യത്യാസം നികത്തുന്നതിനായി പ്രത്യേക ലേലം നടത്തുന്നതിന്‌ സെബി സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളോട്‌ നിര്‍ദേശിച്ചിട്ടുണ്ട്‌.

ഇത്‌ അനുസരിച്ച്‌ ബിഎസ്‌ഇ നടത്തിയ പ്രത്യേക ലേലത്തെ തുടര്‍ന്നായിരുന്നു എല്‍സിഡില്‍ അസാധാരണമായ വിലക്കയറ്റം ഉണ്ടായത്‌.

ഈ പ്രത്യേക ലേലം ഓഹരിക്ക്‌ ന്യായമായ വില കണ്ടെത്തുന്നതിന്‌ കാരണമാകുകയും ഒറ്റ ദിവസം കൊണ്ട്‌ 6.7 ദശലക്ഷം ശതമാനം നേട്ടം കൈവരിക്കുകയും ചെയ്‌തു.

X
Top