കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ഇലക്ടറൽ ബോണ്ട് കേസ്: വക്കീലിന് കൊടുത്ത ഫീസ് വെളിപ്പെടുത്താനാകില്ലെന്ന് എസ്ബിഐ

കൊച്ചി: രാജ്യത്താകെ കോളിളക്കം സൃഷ്ടിച്ച ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രീംകോടതിയിൽ ഹാജരായ അഭിഭാഷകർ ആരാണെന്നും അവർക്ക് നൽകിയ ഫീസ് എത്രയാണെന്നും വെളിപ്പെടുത്താനാകില്ലെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.

വിവരാവകാശ നിയമപ്രകാരം ആരാഞ്ഞ ചോദ്യങ്ങൾക്കാണ് മറുപടി നൽകാനാകില്ലെന്ന് എസ്.ബി.ഐ. അറിയിച്ചത്.

ഇലക്ടറൽ ബോണ്ട് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിലായിരുന്നു കേസിൽ ഹാജരായ അഭിഭാഷകർ ആരാണെന്നും അവർക്ക് നൽകിയ ഫീസ് എത്രയെന്നും എസ്.ബി.ഐ.യോട് ആരാഞ്ഞത്. എസ്.ബി.ഐ.വഴിയാണ് ഇലക്ടറൽ ബോണ്ട് പുറപ്പെടുവിച്ചത്.

മൂന്ന് കാര്യങ്ങളാണ് ആരാഞ്ഞത്
ഇലക്ടറൽ ബോണ്ട് കേസിൽ എസ്.ബി.ഐ.ക്കായി സുപ്രീംകോടതിയിൽ ഹാജരായ, ബാങ്കിന്റെ പാനലിൽ ഉൾപ്പെടാത്ത അഭിഭാഷകൻ ആരാണ്? നൽകിയ ഫീസ് എത്ര?

സുപ്രീംകോടതി നൽകിയ സമയപരിധിയിൽ വിവരം വെളിപ്പെടുത്താത്തതിനെത്തുടർന്നുള്ള കോടതിയലക്ഷ്യ ഹർജിയിൽ ഹാജരായ അഭിഭാഷകൻ ആരാണ്? നൽകിയ ഫീസ് എത്ര?
ഇലക്ടറൽ ബോണ്ട് കേസ് 2017 മുതൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നു.

ഇതുവരെ എത്രരൂപ വക്കീൽഫീസായി നൽകി?

ചോദ്യങ്ങൾക്ക് ഉത്തരം നിഷേധിച്ച് എസ്.ബി.ഐ. മുംബൈ ഹെഡ് ഓഫീസിലെ ഡെപ്യൂട്ടി ജനറൽ മാനേജർ നൽകിയിരിക്കുന്ന മറുപടി ഇങ്ങനെയാണ്. ഹാജരായ അഭിഭാഷകൻ ആരാണെന്നത് മൂന്നാമതൊരാളുടെ സ്വകാര്യ വിവരമാണ്. അതിനാൽ വെളിപ്പെടുത്താനാകില്ല.

അഭിഭാഷകനുമായുള്ള ബന്ധം വിശ്വാസത്തിൽ അധിഷ്ഠിതമാണ്. അത്തരം വിവരങ്ങൾ വിവരാവകാശ നിയമം വകുപ്പ് 8 (1) ഡി പ്രകാരം നൽകേണ്ടതില്ലെന്നും മറുപടിയിൽ വിശദീകരിക്കുന്നു.

അതേസമയം, അഭിഭാഷകർക്ക് നൽകിയ ഫീസിന്റെ കാര്യത്തിൽ അത് വാണിജ്യപരമായ രഹസ്യമാണെന്നും അതിനാൽ വെളിപ്പെടുത്താനാകില്ലെന്നുമാണ് മറുപടി.

ചോദ്യങ്ങൾ സ്വകാര്യത ലംഘിക്കുന്നതാണെന്ന് വിശദീകരിക്കാൻ ആർ.ടി.ഐ. ആക്ടിലെ വകുപ്പ് എട്ട് (1) (ഇ)യും (ജെ)യും മറുപടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്.ബി.ഐ.യുടെ ഈ മറുപടിക്കെതിരേ അപേക്ഷകനായ എം.കെ. ഹരിദാസ് അപ്പീൽ ഫയൽ ചെയ്തിട്ടുണ്ട്.

മൂന്നാംകക്ഷിയുടെ മത്സരാവസ്ഥയ്ക്ക് ദോഷം ചെയ്യുമെന്നുള്ള വാണിജ്യരഹസ്യമോ, വ്യാപാര രഹസ്യമോ, ബൗദ്ധികസ്വത്തുമായി ബന്ധപ്പെട്ട വിവരങ്ങളോ നൽകേണ്ടതില്ല.

പൊതുസമൂഹത്തിന്റെ ഭൂരിപക്ഷതാത്പര്യത്തിന് ഉതകുന്നതാണെങ്കിൽ വെളിപ്പെടുത്താം. വകുപ്പ് ഇ, ജെ, എന്നിവയുടെ കാര്യത്തിലും പൊതുതാത്പര്യം ഉള്ളതാണെങ്കിൽ നൽകാമെന്ന് നിയമത്തിൽ പറയുന്നുണ്ട്.

X
Top