മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?

ഇലക്ടറൽ ബോണ്ട്: ആല്‍ഫാ ന്യൂമറിക്ക് കോഡും വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്നു സുപ്രീംകോടതി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു നിർദേശം നൽകി. കോടതി നിർദേശിച്ചാൽ മാത്രമേ വിവരങ്ങൾ വെളിപ്പെടുത്തൂ എന്ന നിലപാട് വേണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. തുടർന്ന് ഏതു രാഷ്ട്രീയ പാർട്ടിക്കാണു ബോണ്ടുകൾ ലഭിച്ചതെന്നു തിരിച്ചറിയാനുള്ള ആൽഫ ന്യൂമറിക് നമ്പരുകൾ വെളിപ്പെടുത്താമെന്ന് എസ്ബിഐ വ്യക്തമാക്കി.
ബോണ്ടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം. ബോണ്ടുകൾ സംബന്ധിച്ച വിവരങ്ങളൊന്നും മറച്ചു വച്ചിട്ടില്ലെന്നു വ്യക്തമാക്കി സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നിർദേശിച്ചു. തിരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ചു നൽകിയ വിവരങ്ങൾ പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി േനരത്തെ എസ്ബിഐക്കു നോട്ടിസ് നൽ‌കിയിരുന്നു.
കോടതി ആവശ്യപ്പെട്ടാൽ മാത്രം ചില വിവരങ്ങൾ നൽകാം എന്ന നിലപാടാണ് എസ്ബിഐക്കുള്ളത്. അതിനായി കാത്തിരിക്കേണ്ടതില്ല. എല്ലാ വിവരങ്ങളും കൈമാറണം എന്നു കോടതി ആവശ്യപ്പെട്ടാൽ എല്ലാ വിവരങ്ങളും എല്ലാ വിവരങ്ങളും നൽകിയേ മതിയാകൂ എന്നും കോടതി പറഞ്ഞു.
തിരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ച ഏറ്റവും ചെറിയ വിവരം പോലും പുറത്തു വരണം. ഒരു വിവരവും മറച്ചു വച്ചിട്ടില്ലെന്നു കോടതിക്ക് ഉറപ്പാക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബി.ആർ‌. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരാണു ഭരണഘടന ബെഞ്ചിലുള്ളത്.

X
Top