ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറ്റവുമധികം സംഭാവ നല്‍കിയ 10 കമ്പനികള്‍

റെ നാളത്തെ വിവാദങ്ങള്‍ക്കുടൊവില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് എസ്ബിഐയില്‍ നിന്ന് ലഭിച്ച ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങളാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്.

വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മാര്‍ച്ച് 15 വരെയായിരുന്നു സുപ്രീം കോടതി തെരഞ്ഞെടുപ്പു കമ്മീഷന് സമയം അനുവദിച്ചിരുന്നത്. മാര്‍ച്ച് 14 വൈകുന്നേരം തന്നെ എസ്ബിഐയില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ കമ്മീഷന്‍ പരസ്യപ്പെടുത്തി.

2 ഭാഗങ്ങളായാണ് വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആദ്യ ഭാഗത്തില്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ വാങ്ങിയ കമ്പനികളുടെ പേരും, ബോണ്ടിന്റെ മൂല്യവും അടങ്ങുന്നു. രണ്ടാം ഭാഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളും, സംഭാവനയുടെ മൂല്യവും ഉള്‍പ്പെടുന്നു.

  • രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ 10 കമ്പനികള്‍
  • ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് പിആര്‍- 1,368 കോടി
  • മേഘ എന്‍ജിനീയറിംഗ് & ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്- 966 കോടി
  • ക്വിക്ക് സപ്ലൈ ചെയിന്‍ പ്രൈവറ്റ് ലിമിറ്റഡ്- 410 കോടി
  • വേദാന്ത ലിമിറ്റഡ്- 400 കോടി
  • ഹാല്‍ഡിയ എനര്‍ജി ലിമിറ്റഡ്- 377 കോടി
  • ഭാരതി ഗ്രൂപ്പ്- 247 കോടി രൂപ
  • എസ്സല്‍ മൈനിംഗ് & ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്- 224 കോടി
  • വെസ്റ്റേണ്‍ യുപി പവര്‍ ട്രാന്‍സ്മിഷന്‍ കമ്പനി ലിമിറ്റഡ്- 220 കോടി
  • കെവെന്റര്‍ ഫുഡ്പാര്‍ക്ക് ഇന്‍ഫ്രാ ലിമിറ്റഡ്- 195 കോടി
  • മദന്‍ലാല്‍ ലിമിറ്റഡ്- 185 കോടി

2019 ഏപ്രില്‍ 12 നും 2024 ഫെബ്രുവരി 15നും ഇടയില്‍ വാങ്ങിയതും റിഡീം ചെയ്തതുമായ ഇലക്ടറല്‍ ബോണ്ടുകളുമായി ബന്ധപ്പെട്ട ഡാറ്റയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തെരഞ്ഞെടുപ്പ് ക്മ്മീഷന് കൈമാറിയിട്ടുള്ളത്.

ഈ കാലയളവില്‍ മൊത്തം 22,217 ബോണ്ടുകള്‍ വാങ്ങിയതായി എസ്ബിഐ നേരത്തേ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

X
Top