ഇന്ത്യൻ സമ്പ​ദ് വ്യവസ്ഥയെ പ്രശംസിച്ച് ലോകബാങ്ക് മേധാവിഓഹരി, വാഹന, ഭവന വിപണികൾക്ക് അടിതെറ്റുന്നു; ഇന്ത്യയുടെ ധന മേഖലയിൽ അനിശ്ചിതത്വംപ്രധാനമന്ത്രി ഇൻ്റേൺഷിപ്പ് പദ്ധതി ഇന്ത്യയിലെ യുവാക്കളുടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നത് ഇങ്ങനെ2030ൽ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകുമെന്ന് എസ്ആൻഡ്പിസ്വർണവില സർവകാല റെക്കോഡ് തിരുത്തി കുതിച്ചുയരുന്നു

ഷോക്കടിപ്പിച്ച് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ വില വര്‍ധന

ലക്ട്രിക് സ്കൂട്ടര് വാങ്ങാന് ഉദ്ദേശിക്കുന്നവര് ഒന്ന് ശ്രദ്ധിക്കണം. ജൂണ് മാസം മുതല് ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്ധിപ്പിച്ചിരിക്കുകയാണ്. പല കമ്പനികളും 18 ശതമാനത്തോളമാണ് വില കൂട്ടിയത്. വൈദ്യുതവാഹന നിര്മാതാക്കള്ക്കുള്ള സബ്സിഡിയില് കുറവ് വരുത്തിയതാണ് വില വര്ധനയ്ക്ക് കാരണം.

ഇലക്ട്രിക് ഇരുചക്രവാഹന വിപണിയില് 28 ശതമാനം വിഹിതവുമായി മുന്നില്നില്ക്കുന്ന ഒല ഇലക്ട്രിക്കിന്റെ വിവിധ മോഡലുകളുടെ വില 15,000 രൂപ വീതമാണ് കൂട്ടുന്നത്. ഇതോടെ എസ് 1 പ്രോയുടെ വില 1.25 ലക്ഷം രൂപയില് നിന്ന് 1.40 ലക്ഷമായും എസ് 1-ന് 1.15 ലക്ഷം രൂപയില് നിന്ന് 1.30 ലക്ഷമായും ഉയരും. ഏഥര് എനര്ജിക്ക് സബ്സിഡി കുറയുന്നതോടെ ഒരു വാഹനത്തിന് ശരാശരി 32,500 രൂപയുടെ ആഘാതമാണുണ്ടാകുക.

ടി.വി.എസ്. മോട്ടോര് കമ്പനി വാഹനങ്ങളുടെ പതിപ്പനുസരിച്ച് 17,000 രൂപ മുതല് 22,000 രൂപ വരെയാണ് വില കൂടുക. ഒലയും ഇലക്ട്രിക് സ്കൂട്ടറിന്റെ വില വര്ധിപ്പിച്ചിട്ടുണ്ട്. കുറഞ്ഞത് 15,000 രൂപയോളമാണ് വില കൂട്ടിയത്.

ഒറ്റയടിക്ക് ഇത്രയും വില വര്ധിക്കുന്നത് ഉപഭോക്താക്കളെ പിന്നോട്ടുവലിക്കാന് സാധ്യത കൂടുതലാണ്. അതേസമയം, സബ്സിഡി കുറച്ചാലും തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടര് മോഡലുകളുടെ വില വര്ധിപ്പിക്കില്ലെന്ന് ഹീറോ പ്രഖ്യാപിച്ചിട്ടുണ്ട്.

2016ല് ഇന്ത്യയിലെ മൊത്തം വാഹനവില്പ്പനയുടെ 78 ശതമാനവും ഇരുചക്രവാഹനങ്ങളായിരുന്നു. എന്നാല്, 2020 മുതല് തുടര്ച്ചയായ വിലവര്ധന കാരണം ഈ വിഹിതം കഴിഞ്ഞ സാമ്പത്തികവര്ഷത്തില് 72 ശതമാനമായി കുറഞ്ഞെന്ന് ഫെഡറേഷന് ഓഫ് ഓട്ടോമൊബൈല് ഡീലേഴ്സ് അസോസിയേഷനുകളുടെ (ഫാഡ) കണക്കുകള് വ്യക്തമാക്കുന്നു.

കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി വിവിധ ഇരുചക്രവാഹനങ്ങളുടെ വില ഗണ്യമായി വര്ധിച്ചിട്ടുണ്ട്.

X
Top