ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

വൈദ്യുത സ്‌കൂട്ടറുകളുടെ രജിസ്‌ട്രേഷനിൽ വൻ ഇടിവ്

മുംബൈ: ഇന്ത്യയിലെ വൈദ്യുത സ്‌കൂട്ടറുകളുടെ റജിസ്‌ട്രേഷന്‍ കഴിഞ്ഞ 16 മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലേക്കെത്തി. കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി എടുത്തു കളഞ്ഞതോടെ വൈദ്യുത സ്‌കൂട്ടറുകളുടെ വിലയില്‍ 15-18% വര്‍ധനവുണ്ടായിരുന്നു. ഇതോടെയാണ് വൈദ്യുത സ്‌കൂട്ടര്‍ വില്‍പനയിലും ഇടിവുണ്ടായത്.

വാഹന്‍ വെഹിക്കിള്‍ റജിസ്‌ട്രേഷന്‍ പോര്‍ട്ടലിലെ കണക്കുകള്‍ പ്രകാരം ജൂണ്‍ 27 വരെ 35,461 വൈദ്യുത സ്‌കൂട്ടറുകള്‍ മാത്രമാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ശരാശരി കണക്കുകള്‍ പ്രകാരം ജൂണിലെ ബാക്കിയുള്ള നാലു ദിവസങ്ങളില്‍ 1,363 വൈദ്യുത സ്‌കൂട്ടറുകള്‍ റജിസ്റ്റര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാം. ഈ കണക്കു വച്ചു നോക്കിയാലും 40,000 മുതല്‍ 40,500 വരെ വൈദ്യുത സ്‌കൂട്ടറുകളുടെ റജിസ്‌ട്രേഷന്‍ മാത്രമാണ് ജൂണില്‍ നടക്കുക.

കഴിഞ്ഞ അഞ്ചു മാസത്തില്‍(ജനുവരി മുതല്‍ മെയ് വരെ) ഒരുമാസം ശരാശരി 77,728 വൈദ്യുത സ്‌കൂട്ടറുകള്‍ റജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണിത്. മുന്‍ മാസത്തെ അപേക്ഷിച്ച് 47 ശതമാനത്തിന്റെ കുറവാണ് കണക്കുകള്‍ കാണിക്കുന്നത്.

മെയ് മാസത്തില്‍ പ്രതിദിനം 3,391 വൈദ്യുത സ്‌കൂട്ടറുകളാണ് വിറ്റിരുന്നതെങ്കില്‍ ജൂണില്‍ അത് 1,363 ആയാണ് കുത്തനെ കുറഞ്ഞത്. FAME II പദ്ധതി പ്രകാരമുള്ള സബ്‌സിഡി സര്‍ക്കാര്‍ എടുത്തു കളഞ്ഞതോടെ വൈദ്യുത സ്‌കൂട്ടര്‍ വിലയിലുണ്ടായ വര്‍ധനവാണ് ഈ ഇടിവിന് പിന്നില്‍.

തിരിച്ചടി പ്രതീക്ഷിച്ചിരുന്നെങ്കിലും കരുതിയതിലും വലിയ കുറവാണ് വില്‍പനയിലുണ്ടായതെന്ന് ഏഥര്‍ ചീഫ് ബിസിനസ് ഓഫീസര്‍ രണ്‍വീര്‍ എസ് ഫൊകേല പ്രതികരിച്ചു. മുന്‍ മാസത്തെ അപേക്ഷിച്ച് ഏതറിന്റെ വില്‍പനയില്‍ 35-40 ശതമാനത്തിന്റെ കുറവാണുണ്ടായത്.

അടുത്ത മാസത്തോടെ വൈദ്യുത വാഹന വിപണി വീണ്ടും തിരിച്ചുവരുമെന്ന പ്രതീക്ഷയും രണ്‍വീര്‍ പ്രകടിപ്പിച്ചു.

‘നീതി ആയോഗ് നല്‍കിയിട്ടുള്ള 23 ലക്ഷത്തിന്റെ വില്‍പന ലക്ഷ്യം സാധ്യമാവുമെന്ന് കരുതുന്നില്ല. ബ്‌സിഡി എടുത്ത കളഞ്ഞതോടെ പ്രതീക്ഷിച്ച വില്‍പനയുടെ 60 ശതമാനം മാത്രമായിരിക്കും നടക്കുക’ എന്നാണ് സൊസൈറ്റി ഓഫ് മാനുഫാക്‌ചേഴ്‌സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഡയറക്ടര്‍ ജനറല്‍ സൊഹീന്ദര്‍ ഗില്‍ പ്രതികരിച്ചത്.

X
Top