മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?

വൈദ്യുതി വാഹനങ്ങൾക്ക് പ്രിയം കുറയുന്നു

കൊച്ചി: ഇന്ത്യൻ വൈദ്യുതി വാഹന ഉപഭോക്താക്കളിൽ വലിയ പങ്കും പെട്രോൾ, ഡീസൽ വാഹനങ്ങളിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെന്ന് പുതിയ സർവേ ഫലം.

വൈദ്യുതി വാഹന ഉടമകൾക്ക് ഇടയിൽ പ്രമുഖ വാഹന കൺസൾട്ടൻസിയായ പാർക്ക്+ നടത്തിയ പുതിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ന്യൂഡെൽഹി, മുംബയ്, ബംഗളൂരു എന്നീ വിപണികളിലാണ് വൈദ്യുതി വാഹന ഉപഭോക്താക്കൾക്ക് ഇടയിൽ പാർക്ക് സംതൃപ്‌ത വാഹന സർവേ നടത്തിയത്. ഫെഡറേഷൻ ഒഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷന്റെ കണക്കുകളനുസരിച്ച് 91,000 വൈദ്യുത വാഹനങ്ങളാണ് കമ്പനികൾ ഇന്ത്യയിൽ വിറ്റഴിച്ചത്.

വൈദ്യുതി വാഹനങ്ങളുടെ ഉടമകളിൽ വളരെ നല്ലൊരു ശതമാനവും വലിയ സമ്മർദ്ദമാണ് നേരിടുന്നതെന്ന് സർവേ ഫലം വ്യക്തമാക്കുന്നു. അതിനാൽ വൈദ്യുതി വാഹന ഉപഭോക്താക്കളിൽ നല്ലൊരു ശതമാനവും ഹ്രസ്വദൂര യാത്രകൾക്കാണ് ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നത്.

മറ്റൊരു പ്രശ്നം എന്തെങ്കിലും സാങ്കേതിക തകരാർ വന്നാൽ പ്രാദേശിക മെക്കാനിക്കുകൾക്ക് ഇവ പരിഹരിക്കാൻ പറ്റുന്നില്ലെന്നതാണ്. അറ്റകുറ്റപണികൾക്കായി ഉയർന്ന പണം മുടക്കേണ്ടിവരുന്നതാണ് ഉപഭോക്താക്കൾക്ക് വലിയ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്.

വൈദ്യുത വാഹനങ്ങൾക്ക് സെക്കൻഡ് ഹാൻഡ് വിപണിയിൽ കാര്യമായ ഉപഭോക്താക്കൾ ഇല്ലയെന്നതാണ് പ്രധാന വെല്ലുവിളി. പെട്രോൾ, ഡീസൽ വാഹനങ്ങളിൽ ഓടുന്ന വാഹനങ്ങൾ എത്രകാലം കഴിഞ്ഞാലും വാങ്ങാൻ ഉപഭോക്താക്കൾ രംഗത്തുണ്ട്.

എന്നാൽ വൈദ്യുതി വാഹനങ്ങൾ വില്ക്കുന്നതിന് വലിയ വെല്ലുവിളിയാണ് ഉപഭോക്താക്കൾ നേരിടുന്നത്. വലിയ മോഡലുകൾക്ക് പോലും സെക്കൻഡ് ഹാൻഡ് വിപണിയിൽ ആവശ്യക്കാരില്ല.

സാധാരണ വാഹനങ്ങളേക്കാൾ മൂന്നിരട്ടി വില കൊടുത്ത് വാങ്ങുന്ന വാഹനങ്ങൾക്ക് പ്രതീക്ഷിച്ച പ്രകടനമില്ലെന്ന് മാത്രമല്ല റീസെയിലിൽ പകുതി വില പോലും കിട്ടാത്തതാണ് ഉപഭോക്താക്കളെ വലയ്ക്കുന്നത്.

പ്രധാന വെല്ലുവിളി

  • ഉപഭോക്തൃ വിശ്വാസം
  • ബാറ്ററി ചാർജ് ചെയ്യാനുള്ള സംവിധാനങ്ങളുടെ കുറവ്
  • ബാറ്ററിയുടെ കുറഞ്ഞ ലൈഫ്
  • രണ്ടാമത് വില്ക്കുമ്പോഴുള്ള വിലയിടിവ്
  • ടാറ്റ എക്‌സോൺ ഇ. വി ഒന്നാമത്

നിലവിൽ വൈദ്യുതി വാഹനങ്ങളുടെ വിപണിയിലെ ഏറ്റവും ജനപ്രിയ മോഡൽ ടാറ്റ എക്‌സോണാണ്. സർവേയിൽ പഗ്ഗെടുത്ത 61 ശതമാനവും ടാറ്റ എക്സോണിന് അനുകൂലമായാണ് പ്രതികരിച്ചത്. ടാറ്റയുടെ പഞ്ചാണ് രണ്ടാമത്.

ചൈനയിൽ നിന്നുള്ള ബി.വൈ.ഡിയാണ് മൂന്നാം സ്ഥാനത്ത്.

X
Top