ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയില്‍ കൂടുതല്‍ പ്രാതിനിധ്യത്തിനായി യുഎസ്വികസിതരാജ്യമാകണമെങ്കിൽ ഇന്ത്യ പ്രതിവർഷം 80 ലക്ഷം തൊഴിലുകൾ സൃഷ്‌ടിക്കണംകേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ വരവില്‍ വര്‍ധനഉപഭോക്തൃ മേഖല തിരിച്ചുവരവിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്അമേരിക്കയുടെ പകരച്ചുങ്കം: ലാപ്ടോപ്പ് കമ്പനികള്‍ ഉത്പാദനത്തിന് ഇന്ത്യയിലേക്ക്

ചെറുകിട വ്യവസായത്തിന് വൈദ്യുതിബോർഡിന്റെ ഷോക്ക്

കോട്ടയം: വലിയ പ്രോത്സാഹനം നല്കി സര്ക്കാര് മുന്നോട്ടുപോകുമ്പോള് ചെറുകിട വ്യവസായ സംരംഭങ്ങള്ക്ക് വൈദ്യുതിബോര്ഡിന്റെ ഷോക്ക്. മുന്കൂര് പണം കെട്ടിവെച്ച സംരംഭകര്ക്ക് ട്രാന്സ്ഫോര്മര് നല്കാതെ ഒളിച്ചുകളിക്കുകയാണ് ബോര്ഡ്.

14 ജില്ലകളിലായി 500 സംരംഭകരാണ് ട്രാന്സ്ഫോര്മര് കാത്തിരിക്കുന്നത്. കരാറെടുത്ത ‘കെൽ’ എന്ന സ്ഥാപനം ആവശ്യത്തിന് ട്രാന്സ്ഫോര്മര് തരാത്തതാണ് വൈദ്യുതിബോര്ഡ് കാരണമായി പറയുന്നത്.

ലഭ്യമാകുന്ന വൈദ്യുതിയുടെ ശേഷിയനുസരിച്ച് 10 ലക്ഷം രൂപ വരെയാണ് ട്രാന്സ്ഫോര്മറിന് ഓരോരുത്തരും കെട്ടിവെച്ചിരിക്കുന്നത്. പക്ഷേ, വൈദ്യുതി നല്കുന്നത് പൊതുട്രാന്സ്ഫോര്മര് ശേഷി കൂട്ടിയും.

പ്രദേശത്തെ ട്രാന്സ്ഫോര്മര് 100 കിലോവാട്ടിന്റേതും അതിനു കീഴിലെ സംരംഭം ഉപയോഗിക്കുന്നത് 150 കിലോവാട്ടുമാണെങ്കില് നിലവിലേതിന്റെ ശേഷി കൂട്ടണം. പക്ഷേ, അധികം വൈദ്യുതി ഉപയോഗിച്ചില്ലെങ്കിലും സംരംഭകന് അധികശേഷിയുടെ പണം ഓരോ തവണയും നല്കണം.

ഇത് വലിയ നഷ്ടമാണുണ്ടാക്കുന്നത്. ട്രാന്സ്ഫോര്മര് സ്വന്തമായുണ്ടെങ്കില് ഉപയോഗിച്ച വൈദ്യുതിയുടെ പണംമാത്രം നല്കിയാല് മതി.

ട്രാന്സ്ഫോര്മര് കിട്ടില്ലെന്നുറപ്പുണ്ടെങ്കില് ബോര്ഡ് അതിനുള്ള പണം മുന്കൂര് ഈടാക്കുന്നത് ന്യായമല്ലെന്ന് സ്മോള് സ്കെയില് ഇന്ഡസ്ട്രീസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന് പറഞ്ഞു.

ക്ഷാമമുള്ള കാര്യം പണമടയ്ക്കാന് ചെല്ലുമ്പോള് ബോര്ഡ് അറിയിച്ചാല് മതി. അതുണ്ടാകുന്നില്ലെന്ന് അദ്ദേഹം പരാതിപ്പെടുന്നു.

2005 വരെ 150 കിലോവാട്ടുവരെ ഉപയോഗിക്കുന്ന സംരംഭകന് ലോ ടെന്ഷന് നിരക്കിലുള്ള പണം അടച്ചാല് മതിയായിരുന്നു. എന്നാല്, 2005-നുശേഷം ലോടെന്ഷന് നിരക്ക് 100 കിലോവാട്ട് വരെയുള്ളവര്ക്കാക്കി.

ഇത് കോലാഹലമായപ്പോള് ബോര്ഡ് നിലപാട് തിരുത്തി. വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭങ്ങള്ക്കുമാത്രം 150 കിലോവാട്ട് വരെ ലോടെന്ഷന് പരിധി അനുവദിച്ചു.

അതേസമയം, സംസ്ഥാനത്ത് 2.50 ലക്ഷം ചെറുകിട സംരംഭകര് എസ്റ്റേറ്റിനു പുറത്തുണ്ട്. ഇവരൊക്കെ 100 കിലോവാട്ടിനു മേലെ ഉപയോഗിച്ചാല് ഹൈടെന്ഷന് നിരക്ക് നല്കണം.

വ്യവസായികളും മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലും ഈയാവശ്യം ഉന്നയിച്ചെങ്കിലും ബോര്ഡ് മാറ്റത്തിന് അനുവദിച്ചില്ല.

X
Top