![](https://www.livenewage.com/wp-content/uploads/2022/08/Croma-Logo1.jpg)
തിരുവനന്തപുരം: ടാറ്റാ ഗ്രൂപ്പില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തേതും വിശ്വസനീയവുമായ ഓമ്നി ചാനല്‍ ഇലക്ട്രോണിക് റീട്ടെയിലറായ ക്രോമ ഓണത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് ഓരോ ദിവസവും തിളക്കമേറിയ ദിനങ്ങള്‍ ഉറപ്പു നല്‍കിക്കൊണ്ട് ക്രോമ ഇലക്ട്രോണം ഉല്‍സവം പ്രഖ്യാപിച്ചു. കേരളത്തിലെ റീട്ടെയില്‍ സ്റ്റോറുകളിലും www.croma.com/lp-festive-offers എന്ന വെബ്സൈറ്റിലും 2022 ആഗസ്റ്റ് 20 മുതല്‍ ആഘോഷങ്ങള്‍ ആരംഭിക്കും.
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ദിവസേന ബമ്പര്‍ സമ്മാനങ്ങള്‍ വിജയിക്കാനുള്ള വന്‍ അവസരവുമായാണ് കേരളത്തില്‍ ക്രോമ ഓണത്തിന്‍റെ ആവേശം ആഘോഷമാക്കുന്നത്. ഈ ഉത്സവകാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കും.
![](https://www.livenewage.com/wp-content/uploads/2022/08/WhatsApp-Image-2022-08-22-at-7.12.02-PM.jpeg)
ദുബായിലേക്കുള്ള അന്താരാഷ്ട്ര അവധിക്കാല യാത്രയും വിജയിയുടെ നാട്ടില്‍ തന്നെ ഒരു സ്റ്റേക്കേഷനുള്ള അവസരവും ഇതിലൂടെ ലഭിക്കും. കൂടാതെ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകള്‍, റഫ്രിജറേറ്ററുകള്‍, വാഷിങ് മെഷീനുകള്‍, മൈക്രോവേവുകള്‍, ടിവി, സ്പീക്കറുകള്‍ തുടങ്ങി നിരവധി ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ സെപ്റ്റംബര്‍ 11 വരെ ഓരോ ദിവസവും വിജയിക്കാനും അവസരം ലഭിക്കും.
ഇതിനു പുറമെ 24 മാസം വരെ ഇഎംഐ ലഭിക്കുന്ന നിരവധി ആകര്‍ഷകങ്ങളായ ഫിനാന്‍സ് പദ്ധതികളും ബ്രാന്‍ഡ് അവതരിപ്പിക്കുന്നുണ്ട്. ദീര്‍ഘിപ്പിച്ച വാറണ്ടി, സ്റ്റോറുകളിലും www.croma.com/lp-festive-offers എന്ന വെബ്സൈറ്റിലും പത്തു ശതമാനം കാഷ് ബാക്ക് ആനുകൂല്യങ്ങളും ലഭിക്കും. ഫെഡറല്‍ ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുടെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 6000 രൂപ വരെയുള്ള പ്രത്യേക ആനുകൂല്യങ്ങളും ക്രോമ നല്‍കുന്നുണ്ട്.
കേരളത്തിലെ ഉപഭോക്താക്കളില്‍ നിന്നു തങ്ങള്‍ക്ക് മികച്ച പ്രതികരണമാണു ലഭിച്ചതെന്നും ഈ ആഘോഷങ്ങള്‍ കേരള വിപണിയിലെ തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുമെന്നും ഉപഭോക്താക്കള്‍ക്ക് വിപുലമായ ഇലക്ട്രോണിക്സ് ശ്രേണി പ്രദാനം ചെയ്യുമെന്നും ക്രോമ ഇന്‍ഫിനിറ്റി റീട്ടെയില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ അവിജിത്ത് മിത്ര പറഞ്ഞു.
വാങ്ങലിനെ കുറിച്ച് മികച്ച അറിവിന്‍റെ പിന്‍ബലത്തോടെയുള്ള തീരുമാനമെടുക്കാന്‍ സ്റ്റോറിലുള്ള തങ്ങളുടെ വിദഗ്ദ്ധര്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.