Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

ഇലക്‌ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ഐപിഒ ഒക്ടോബര്‍ 4 ന്

ന്യൂഡല്‍ഹി: കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് റീട്ടെയില്‍ ശൃംഖലയായ ഇലക്‌ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ പ്രാരംഭ പബ്ലിക് ഓഫര്‍ (ഐപിഒ) ഒക്ടോബര്‍ 4ന് തുറന്ന് ഒക്ടോബര്‍ 7ന് അവസാനിക്കും. ആങ്കര്‍ നിക്ഷേപകര്‍ക്ക് ബിഡ്ഡുകള്‍ ഒക്ടോബര്‍ 3 ന് സമര്‍പ്പിക്കാം. ഒക്‌ടോബര്‍ 12ന് അലോട്ട്‌മെന്റ് പൂര്‍ത്തിയാക്കി 14ന് ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടുകളില്‍ ക്രെഡിറ്റ് ചെയ്യപ്പെടും.

ഒക്‌ടോബര്‍ 17നാണ് ലിസ്റ്റിംഗ്. 500 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവിനായി 2021 സെപ്തംബറിലാണ് കമ്പനി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് സമര്‍പ്പിച്ചത്. സമാഹരിക്കുന്ന തുകയില്‍ 111.44 കോടി രൂപ മൂലധനച്ചെലവിനും 220 കോടി രൂപ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കും 55 കോടി രൂപ കടം തിരിച്ചടയ്ക്കാനും വിനിയോഗിക്കുമെന്ന് കമ്പനി ഡിആര്‍എച്ച്പിയില്‍ പറയുന്നു.

2022 ആഗസ്ത് വരെ, കമ്പനിയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ 919.58 കോടി രൂപയും അറ്റ കടം 2022 ജൂണ്‍ വരെ 446.54 കോടി രൂപയുമാണ്. ആനന്ദ് രതി അഡ്വൈസേഴ്‌സ്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ്, ജെഎം ഫിനാന്‍ഷ്യല്‍ എന്നീ കമ്പനികളാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍.

‘ബജാജ് ഇലക്‌ട്രോണിക്‌സ്’ എന്ന പേരില്‍ പവന്‍ കുമാര്‍ ബജാജും കരണ്‍ ബജാജും ചേര്‍ന്നാണ് ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ലിമിറ്റഡ് (ഇഎംഐഎല്‍) സ്ഥാപിക്കുന്നത്. ആന്ധ്രാപ്രദേശ്, തെലങ്കാന, എന്‍സിആര്‍ എന്നിവിടങ്ങളിലെ 36 നഗരങ്ങളിലായി 112 സ്‌റ്റോറുകളാണുള്ളത്. 2022 സാമ്പത്തിക വര്‍ഷത്തില്‍, 349.32 കോടി രൂപ പ്രവര്‍ത്തന വരുമാനം നേടി.

ഒരു വര്‍ഷം മുമ്പ് ഇത് 3201.88 കോടി രൂപയായിരുന്നു. അതേസമയം അറ്റാദായം 103.9 കോടി രൂപയില്‍ നിന്നും 40.65 കോടി രൂപയായി കുറഞ്ഞു.

X
Top