സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾവിലക്കയറ്റത്തോതിൽ കേരളം ഒന്നാമതെന്ന് കേന്ദ്രം; ദേശീയതലത്തിൽ പണപ്പെരുപ്പം 7 മാസത്തെ താഴ്ചയിൽ

ഇലക്ട്രോണിക്സ് മാര്‍ട്ട് ഐപിഒ ഒക്ടോബര്‍ നാലിന്

ലക്ട്രോണിക്സ് മാര്‍ട്ട് ഇന്ത്യ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വില്‍പ്പന ഒക്ടോബര്‍ നാലിന് ആരംഭിച്ച് ഏഴിന് സമാപിക്കും. 2021 സെപ്റ്റംബറിലാണ് പുതിയ ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 500 കോടി രൂപ സമാഹരിക്കുന്നതിന് കമ്പനി സെബിക്ക് മുമ്പാകെ രേഖകള്‍ സമര്‍പ്പിച്ചത്.

ഐപിഒയില്‍ റീട്ടെയില്‍ വിഭാഗത്തിന് 35 ശതമാനവും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് 50 ശതമാനവും ഹൈ നെറ്റ്‌വര്‍ത്ത് വ്യക്തികള്‍ക്ക് 15 ശതമാനവും നീക്കിവെച്ചിട്ടുണ്ട്.

ഐപിഒയിലൂടെ സമാഹരിക്കുന്ന തുകയില്‍ 55 കോടി രൂപ കടം വീട്ടുന്നതിനും ബാക്കി തുക അധിക മൂലധന ആവശ്യങ്ങള്‍ക്കുമായാണ് കമ്പനി വിനിയോഗിക്കുക. പ്രധാനമായും ആന്ധ്രാപ്രദേശ്, തെലങ്കാന, എന്‍സിആര്‍ എന്നിവിടങ്ങളിലായി 36 നഗരങ്ങളില്‍ സാന്നിധ്യമുള്ള കമ്പനിയുടെ കീഴില്‍ 1.12 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 112 സ്റ്റോറുകളാണുള്ളത്.

അതേസമയം, ഐപിഒയ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍നിന്ന് ഫണ്ട് സമാഹരിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

2022 ഓഗസ്റ്റ് വരെയുള്ള കണക്കുകള്‍ പ്രകാരം 919.58 കോടി രൂപയാണ് കമ്പനിയുടെ മൂലധന ആസ്തി. അറ്റകടം 2022 ജൂണ്‍ വരെ 446.54 കോടി രൂപയാണ്. 2022 സാമ്പത്തിക വര്‍ഷത്തില്‍, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 4349.32 കോടി രൂപയായിരുന്നു.

ഇലക്ട്രോണിക്സ് മാര്‍ട്ട് ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്സ് റീട്ടെയിലര്‍മാരില്‍ ഒന്നാണ്. 1980-ല്‍ സ്ഥാപിതമായ ഈ കമ്പനി ഹൈദരാബാദ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ നാലാമത്തെ വലിയ ഉപഭോക്തൃ ഡ്യൂറബിള്‍, ഇലക്ട്രോണിക്സ് റീട്ടെയിലര്‍മാരാണ് ഇലക്ട്രോണിക്സ് മാര്‍ട്ട്.

X
Top