Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

രണ്ടാം ദിനവും മികച്ച പ്രകടനം നടത്തി ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ഓഹരി

മുംബൈ: നിപ്പോണ്‍ ഇന്ത്യ മ്യൂച്വല്‍ ഫണ്ട് 0.6 ശതമാനം അധികം ഓഹരികള്‍ സ്വന്തമാക്കിയതിനെ തുടര്‍ന്ന് ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ഓഹരികള്‍ ഉയര്‍ന്നു. 10 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തിയ ഓഹരി 92.95 രൂപയിലാണ് ക്ലോസ് ചെയ്തത്. ലിസ്റ്റിംഗ് ദിവസമായ തിങ്കളാഴ്ച സറ്റോക്ക് 43 ശതമാനത്തിന്റെ നേട്ടം സ്വന്തമാക്കിയിരുന്നു.

കമ്പനിയുടെ 24 ലക്ഷം എണ്ണം അഥവാ 0.6 ശതമാനം ഓഹരികള്‍ 89.42 രൂപ നിരക്കിലാണ് നിപ്പോണ്‍ ഇന്ത്യ വാങ്ങിയത്. നിപ്പോണ്‍ ഇന്ത്യ കണ്‍സംപ്ഷന്‍ ഫണ്ടും നിപ്പോണ്‍ ഇന്ത്യ ഫ്‌ലക്‌സി കാപിറ്റല്‍ ഫണട്ും ഐപിഒയ്ക്ക് മുന്നോടിയായി 33.89 ലക്ഷം ഓഹരികള്‍ വാങ്ങിയിരുന്നു. 59 രൂപ നിരക്കിലായിരുന്നു ഇടപാട്.

ഇതോടെ നിപ്പോണ്‍ ഇന്ത്യയുടെ മൊത്തം പങ്കാളിത്തം 1.5 ശതമാനമായി. ബിഎന്‍പി പാരിബാസ് ആര്‍ബിട്രേജും കമ്പനിയുടെ 33.21 ലക്ഷം ഓഹരികള്‍ 88.58 രൂപ നിരക്കില്‍ വാങ്ങിയിട്ടുണ്ട്. ഇതോടെ ബിന്‍പിയ്ക്ക് കമ്പനിയില്‍ 4.45 ശതമാനം പങ്കാളിത്തമായി.

വിദേശ നിക്ഷേപകര്‍ 2.48 ശതമാനം ഓഹരികള്‍ കൈയ്യാളുമ്പോള്‍ ചെറുകിട നിക്ഷേപകര്‍ക്ക് 10.34 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്. മികച്ച ഐപിഒ പ്രകടനത്തിന് ശേഷം ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഓഹരി തിങ്കളാഴ്ചയാണ് ലിസ്റ്റിംഗ് നടത്തിയത്. 71.93 മടങ്ങ് അധികം സബ്‌സ്‌ക്രിപ്ഷനാണ് ഐപിഒയില്‍ ഓഹരി നേടിയത്.

‘ബജാജ് ഇലക്‌ട്രോണിക്‌സ്’ എന്ന പേരില്‍ പവന്‍ കുമാര്‍ ബജാജും കരണ്‍ ബജാജും ചേര്‍ന്ന് സ്ഥാപിച്ച ഇലക്ട്രോണിക്‌സ് മാര്‍ട്ട് ഇന്ത്യ ലിമിറ്റഡി (ഇഎംഐഎല്‍) ന് ആന്ധ്രാപ്രദേശ്, തെലങ്കാന, എന്‍സിആര്‍ എന്നീ സംസ്ഥാനങ്ങളിലായി 112 സ്‌റ്റോറുകളുണ്ട്. 2022 സാമ്പത്തിക വര്‍ഷത്തില്‍, 349.32 കോടി രൂപ പ്രവര്‍ത്തന വരുമാനം നേടി.

ഒരു വര്‍ഷം മുമ്പ് ഇത് 3201.88 കോടി രൂപയായിരുന്നു. അതേസമയം അറ്റാദായം 103.9 കോടി രൂപയില്‍ നിന്നും 40.65 കോടി രൂപയായി കുറഞ്ഞു. 2022 ആഗസ്ത് വരെ, പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ 919.58 കോടി രൂപയും അറ്റ കടം 2022 ജൂണ്‍ വരെ 446.54 കോടി രൂപയുമാണ്.

X
Top