Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ബെർണാഡ് അർനോൾട്ടിനെയും ജെഫ് ബെസോസിനെയും മറികടന്ന് സമ്പന്ന സിംഹാസനത്തിലേക്ക് വീണ്ടും ഇലോൺ മസ്‌ക്

ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ ആരാണ്? ഇതിനുള്ള ഉത്തരം ചിലപ്പോൾ നിമിഷങ്ങൾകൊണ്ട് മാറിമറിഞ്ഞേക്കാം.

ഫോബ്‌സിൻ്റെ തൽസമയ ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം ബെർണാഡ് അർനോൾട്ടിനെയും ജെഫ് ബെസോസിനെയും മറികടന്ന് ഇലോൺ മസ്‌ക് ഇപ്പോൾ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിൻ്റെയും സ്ഥാപകൻ്റെ ആസ്തി 210.7 ബില്യൺ ഡോളറാണ്.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരൻ ബെർണാഡ് അർനോൾട്ട് ആണ്. 201 ബില്യൺ ഡോളറാണ് ബെർണാഡ് അർനോൾട്ടിന്റെ ആസ്തി. 197.4 ബില്യൺ ഡോളറുമായി ജെഫ് ബെസോസ് മൂന്നാമതാണ്.

മാർക്ക് സക്കർബർഗിന്റെ ആസ്തി 163.9 ബില്യൺ ഡോളറാണ്. ലാറി എല്ലിസൺ 146.2 ബില്യൺ ആസ്തിയുമായി അഞ്ചാം സ്ഥാനത്താണ്. സെർജി ബ്രിൻ 136.6 ബില്യൺ ഡോളർ, വാറൻ ബഫറ്റ് 134.6 ബില്യൺ ഡോളർ, സ്റ്റെവ് ജി 138.6 ബില്യൺ ഡോളർ. ബാൽമർ 23.1 ബില്യൺ ഡോളർ ആസ്തിയുമായി ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്.

ടെസ്‌ല, സ്‌പേസ് എക്‌സ് തുടങ്ങിയ ഒന്നിലധികം സ്ഥാപനങ്ങളെ നയിക്കുന്ന മസ്ക് 2022 ഒക്ടോബറിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിനെ സ്വന്തമാക്കിയിട്ടുണ്ട്. 44 ബില്യൺ ഡോളറിനാണ് മസ്ക് എക്സ് വാങ്ങിയത്.

ഫോബ്‌സിന്റെ തത്സമയ ശതകോടീശ്വരന്മാരുടെ പട്ടിക ലോകത്തിലെ ഏറ്റവും ധനികരായ ആളുകളുടെ ആസ്തിയിലെ തത്സമയ മാറ്റങ്ങളെ കാണിക്കുന്നതാണ്. ഈ പട്ടിക ദിവസേനയും പ്രതിമാസ അടിസ്ഥാനത്തിലും അപ്ഡേറ്റ് ചെയ്യുന്നു.

X
Top