ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ആപ്പിളിനെ തകർക്കാൻ സാംസങ്ങുമായി കൈകോർക്കാൻ ഇലോൺ മസ്‌ക്

സാൻഫ്രാൻസിസ്കോ: ഓപ്പൺ എഐ പ്ലാറ്റ്‌ഫോം ആയ ചാറ്റ്ജിപിടിയുമായി സഹകരിക്കാനുള്ള ടെക് ഭീമൻ ആപ്പിളിന്റെ തീരുമാനം ടെക് ലോകം വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

ആപ്പിളിന്റെ ഭാവി ഉൽപ്പന്നങ്ങളിൽ മികച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഫീച്ചറുകൾക്കുള്ള സാധ്യതയാണ് തുറക്കപ്പെടുന്നത്. വാർത്തകൾ പുറത്തുവന്നതോടെ ഓഹരി വിപണികളിലടക്കം ആപ്പിൾ ഓഹരികൾ പറക്കുകയാണ്.

എന്നാൽ യുഎസ് വ്യവസായ പ്രിയനായ സാക്ഷാൽ ഇലോൺ മസ്‌ക് ആപ്പിളിന്റെ തീരുമാനത്തോട് യോജിക്കുന്നില്ലെന്നു പ്രതികരണങ്ങളിൽ നിന്നു വ്യക്തമാണ്.

ആപ്പിൾ- ഓപ്പൺ എഐ സഹകരണത്തിൽ അപ്രിയനായ മസ്‌ക്, ആപ്പിളിന്റെ പ്രധാന വിപണി എതിരാളിയായ സാംസങ്ങിനോട് കൈകൊർക്കുന്നുവെന്നാണ് വിവരം. കൊറിയൻ കമ്പനിയുമായി ചേർന്ന് ഫോൺ എക്‌സ് എന്ന പേരിൽ പുതിയ സ്മാർട്ട്‌ഫോൺ അവതരിപ്പിക്കാനാണ് മുൻ ലോക കോടീശ്വരന്റെ നീക്കം.

അതേസമയം സാംസ്ങ്ങുമായുള്ള സഹകരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഐഫോണുകളിലും, മറ്റ് ആപ്പിൾ ഉപകരണങ്ങളിലും ChatGPT യുടെ സംയോജനത്തെ മസ്‌ക് അപലപിച്ചു.

ഒരു എക്‌സ് യൂസറിനുള്ള മറുപടിയിലാണ് മസ്‌ക് സാധ്യതകൾ തുറന്നിടുന്നത്. എക്സ് ഫോൺ നിർമ്മിക്കാൻ എക്സ് സാംസങ്ങുമായി സഹകരിക്കുമെന്നായിരുന്നു യൂസറിന്റെ അവകാശവാദം.

എക്‌സ് ആപ്പിനായി ഒപ്റ്റിമൈസ് ചെയ്ത ഫോണാകും ഇതെന്നും, ഒരു ഓപ്പൺ സോഴ്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർലിങ്കിലേക്ക് നേരിട്ടുള്ള കണക്ഷനും എക്‌സ് ഫോൺ വാഗ്ദാനം ചെയ്‌തേക്കുമെന്നാണ് വാദങ്ങൾ. ഇക്കാര്യങ്ങൾ പൂർണമായി തള്ളാൻ സാധിക്കില്ലെന്നായിരുന്നു മസ്‌കിന്റെ മറുപടി.

ആപ്പിളിന് സ്വന്തമായി എഐ നിർമ്മിക്കാൻ വേണ്ടത്ര ബുദ്ധിയില്ല എന്നത് അസംബന്ധമാണെന്ന് മസ്‌ക് പറഞ്ഞു. OpenAI നിങ്ങളുടെ സുരക്ഷയും സ്വകാര്യതയും സംരക്ഷിക്കുമെന്ന് ഉറപ്പാക്കാൻ എങ്ങനെ സധിക്കുമെന്നു അദ്ദേഹം ചോദിക്കുന്നു.

ഓപ്പൺ എഐക്ക് ഡാറ്റ കൈമാറിയാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ആപ്പിളിന് ഒരു സൂചനയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മസ്‌കിന്റെ ആരോപണങ്ങളിൽ ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചാറ്റ്ജിപിടി ഐഫോണുകളിലേക്കും, മറ്റ് ആപ്പിൾ ഉപകരണങ്ങളിലേക്കും സംയോജിപ്പിച്ചാൽ തന്റെ എല്ലാ കമ്പനികളിലും ആപ്പിൾ ഉൽപ്പന്നങ്ങൾ നിരോധിക്കുമെന്ന് മസ്‌ക് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

iOS 18 -ൽ ആപ്പിൾ ഉപയോക്താക്കൾക്ക് സിരിയോട് ചോദ്യങ്ങൾ ചോദിക്കാമെന്നും, എന്നാൽ OpenAI -യുടെ ChatGPT ഉത്തരം നൽകുമെന്നും ആപ്പിൾ തിങ്കളാഴ്ച പ്രഖ്യാപിച്ചരുന്നു.

ഇതിനു പിന്നാലെയായിരുന്നു മസ്‌കിന്റെ ട്വീറ്റ്. ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആപ്പിൾ OpenAI സമന്വയിപ്പിക്കുകയാണെങ്കിൽ തന്റെ കമ്പനികളിൽ ആപ്പിൾ ഉപകരണങ്ങൾ നിരോധിക്കുമെന്നു അദ്ദേഹം എക്‌സിൽ കുറിച്ചു.

ആപ്പിളിന്റെ നടപടി അസ്വീകാര്യമായ സുരക്ഷാ ലംഘനമാണെന്നും മസ്‌ക് കൂട്ടിച്ചേർത്തു.

X
Top