ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ട്വിറ്റർ വില്‍ക്കാന്‍ തയ്യാറെന്ന് മസ്‌ക്

4400 കോടി ഡോളറിന് ട്വിറ്റര് എന്ന സോഷ്യല് മീഡിയാ വെബ്സൈറ്റ് ഏറ്റെടുത്ത ശതകോടീശ്വരനായ വ്യവസായിയാണ് മസ്ക്. ഏറ്റെടുക്കല് മുതല് ഇന്നുവരെ മസ്കിന്റെ നീക്കങ്ങളെല്ലാം വാര്ത്തകളില് ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ വ്യത്യസ്തമായൊരു പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം.

ട്വിറ്ററിന്റെ നടത്തിപ്പ് വേദന നിറഞ്ഞതാണെന്ന് അദ്ദേഹം പറയുന്നു. ശരിയായൊരു വ്യക്തിയെ കണ്ടെത്തിയാല് താന് ട്വിറ്റര് വില്ക്കാന് തയ്യാറാണെന്നും മസ്ക് പറഞ്ഞു. ബിബിസിയ്ക്ക് നല്കിയ ഒരു അഭിമുഖത്തിലാണ് മസ്കിന്റെ ഈ പ്രതികരണം.

എന്നാല്, മടുപ്പ് തോന്നുന്നില്ലെന്നും ഇതൊരു ഒരു റോളര്കോസ്റ്ററിനെ പോലെയാണെന്നും ഇതുവരെയുള്ള ട്വിറ്ററിലെ അനുഭവത്തെ കുറിച്ചുള്ള ചോദ്യത്തിന് മസ്ക് പറഞ്ഞു.

കഴിഞ്ഞ കുറച്ച് മാസങ്ങളായി സമ്മര്ദ്ദമേറെയാണ്. ജോലിത്തിരക്ക് കാരണം ഓഫീസില് തന്നെ കിടന്നുറങ്ങേണ്ടിവരാറുണ്ട്. ഓഫീസില് ആരും പോവാത്ത ഒരു ലൈബ്രറിയില് ഒരു സോഫയില് തനിക്കായി ഒരു സ്ഥലമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ കാര്യങ്ങള് ചെയ്യുന്നതിന് വേണ്ടിയാണ് കമ്പനി വാങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.

ബിബിസി യുടെ ട്വിറ്റര് അക്കൗണ്ടില് ‘സര്ക്കാര് പിന്തുണയില് പ്രവര്ത്തിക്കുന്ന മാധ്യമം’ എന്ന് ലേബല് ചെയ്യാനുള്ള ശ്രമം ബിബിസി എതിര്ത്തിരുന്നു. ഇതിന് പിന്നാലെയാണ് മസ്കിന്റെ അഭിമുഖം പുറത്തുവന്നിരിക്കുന്നത്.

എക്സ് കോര്പ്പ് എന്ന പേരിലുള്ള പുതിയൊരു കമ്പനിയുമായുള്ള ലയനത്തിന് ശേഷം ട്വിറ്റര് ഒരു സ്വതന്ത്ര കമ്പനിയായി മാറിയ ട്വിറ്ററിനെതിരെയുള്ള ഒരു കേസില് കമ്പനി സമര്പ്പിച്ച ചില രേഖകള് പുറത്തുവന്നതോടെ മസ്ക് ട്വിറ്റര് വില്ക്കാന് പോവുകയാണെന്ന അഭ്യൂഹം ശക്തമായിരിക്കുയാണ്.

എക്സ് കോര്പ്പുമായി ലയിച്ചതോടെ ‘ട്വിറ്റര് ഇപ്പോള് നിലവിലില്ല’ എന്ന് ഏപ്രില് 4 ന് കാലിഫോര്ണിയയിലെ ഒരു കോടതിയില് സമര്പ്പിച്ച രേഖയില് പറയുന്നു.

കണ്സര്വേറ്റീവ് പ്രവര്ത്തകയായ ലോറ ലൂമര് എന്നയാള് കഴിഞ്ഞ വര്ഷം ട്വിറ്ററിനും മുന് ട്വിറ്റര് മേധാവി ജാക്ക് ഡോര്സിയ്ക്കുമെതിരെ നല്കിയ കേസിലാണ് ഈ രേഖ സമര്പ്പിച്ചത്.

എക്സ് കോര്പ്പുമായുള്ള ലയനം ട്വിറ്ററിനെ ഏത് രീതിയിലാണ് ബാധിക്കുക എന്ന് വ്യക്തമല്ല.

X
Top